NEWSROOM

കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു; രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

ദുമ പളളം മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിൽ കളിക്കുന്നതിനിടെയാണ് അപകടം നടന്നത്.

Author : ന്യൂസ് ഡെസ്ക്

ഗേറ്റ് ദേഹത്ത് മറിഞ്ഞു വീണ് രണ്ടു വയസുകാരൻ മരിച്ചു. തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ അബു താഹിര്‍ ആണ് മരിച്ചത്. കളിക്കുന്നതിനിടയിലാണ് കുഞ്ഞിന്‍റെ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞുവീണത്. 

ദുമ പളളം മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിൽ വെച്ചായിരുന്നു അപകടം. കുഞ്ഞിനെ ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

SCROLL FOR NEXT