യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ ബി.വി. ശ്രീനിവാസിനെ നീക്കി. കാശ്മീരിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് ഉദയ് ബാനു ചിബിനെ പുതിയ അധ്യക്ഷനായി നിയമിച്ചിട്ടുണ്ട്. കർണാടക ഉപമുഖ്യമന്ത്രി ഡി. ശിവകുമാറിൻ്റെ അടുത്ത അനുയായിയായിരുന്നു ബി.വി. ശ്രീനിവാസ്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഉദയ് ബാനു ചിബിനെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷനായി നിയമിച്ചത്. 30 പേരെ അഭിമുഖം നടത്തിയാണ് രാഹുൽ ഗാന്ധി പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. കേരളത്തിൽ നിന്നുള്ള രാഹുൽ മാങ്കൂട്ടത്തിലും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.
READ MORE: "അഴിമതിക്കാരനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു"; മോദിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി കെജ്രിവാൾ