NEWSROOM

ബിജെപി പിന്തുണയോടെ അവിശ്വാസം പാസാക്കി എൽഡിഎഫ്; തിരുവനന്തപുരം വെമ്പായം ഗ്രാമപഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായി

വെമ്പായം പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനും എതിരെയാണ് എൽഡിഎഫ് അവിശ്വാസം അവതരിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം വെമ്പായം പഞ്ചായത്ത് ഭരണം ബിജെപി പിന്തുണയോടെ എൽഡിഎഫിന് ലഭിച്ചു. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം ബിജെപി പിന്തുണയിൽ പാസ്സായതോടെയാണ് പാർട്ടിക്ക് ഭരണം ലഭിച്ചത്. യുഡിഎഫ് അംഗങ്ങളും എസ്ഡിപിഐ അംഗവും വിട്ടുനിന്നു.

യുഡിഎഫിനെതിരെ എൽഡിഎഫ് സമർപ്പിച്ച അവിശ്വാസ പ്രമേയമാണ് ബിജെപി പിന്തുണയോടെ പാസായത്. വെമ്പായം പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനും എതിരെയാണ് എൽഡിഎഫ് അവിശ്വാസം അവതരിപ്പിച്ചത്. അവിശ്വാസത്തിൽ മൂന്ന് ബിജെപി അംഗങ്ങൾ പ്രമേയത്തെ അനൂകൂലിച്ച് വോട്ട് ചെയ്തു. എൽഡിഎഫ്- 9 യുഡിഎഫ്- 8 ബിജെപി- 3 എസ്ഡിപിഐ- 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.

SCROLL FOR NEXT