നീറ്റ് യുജിയിൽ പുന പരീക്ഷ നടത്തില്ലെന്ന വാദത്തിലുറച്ച് കേന്ദ്ര സർക്കാർ. തീരുമാനം സുപ്രീംകോടതിയെ അറിയിച്ചു. നീറ്റ് യുജിയിൽ കൗൺസിലിംഗ് ജൂലൈ മൂന്നാം വാരം മുതൽ ആരംഭിക്കുമെന്നും കേന്ദ്രം അറിയിച്ചു. നാല് റൗണ്ടുകളായാണ് കൗൺസിലിംഗ് നടക്കുക.
ഭാവിയിൽ ക്രമക്കേട് ഉണ്ടാകാതിരിക്കാൻ ഏഴംഗ വിദഗ്ധ സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. പുന: പരീക്ഷ വേണ്ടെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ ചോദ്യപേപ്പർ ചോർന്നതായുള്ള വീഡിയോ വ്യാജം ടെലിഗ്രാമിലൂടെ ചോർന്ന ചോദ്യപേപ്പറുകളുടെ വീഡിയോ വ്യാജമെന്നാണ് എൻടിഎയുടെ വാദം. പരീക്ഷയിൽ വ്യാപക ക്രമക്കേടുകൾ നടന്നിട്ടില്ലെന്നും ഒറ്റപ്പെട്ട സംഭവം ആണെന്നും പുന പരീക്ഷ നടത്തില്ലെന്നും അത് ഒരുപാട് പേരെ ബുദ്ധിമുട്ടിലാക്കുമെന്നാണ് കേന്ദ്രത്തിൻ്റെ നിരീക്ഷണം.
ബിഹാറിലെ പട്‌നയിലെ ഒരു പരീക്ഷാ കേന്ദ്രത്തില്‍ മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായതെന്ന് കേന്ദ്ര സർക്കാർ നേരത്തേ സുപ്രീം കോടതിയിൽ തുറന്ന് സമ്മതിച്ചിരുന്നു. അന്ന് സമൂഹമാധ്യമത്തിലൂടെയാണ് പരീക്ഷ പേപ്പര്‍ ചോര്‍ന്നതെങ്കില്‍ ഇത് വ്യാപകമാവാന്‍ സാധ്യതയില്ലേയെന്ന് ചീഫ് ജസ്റ്റിസ് ചോദ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. നീറ്റ് യുജി 2024 പരീക്ഷ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പരീക്ഷ റദ്ദാക്കണമെന്ന മുപ്പതിലേറെ ഹര്‍ജികളിലാണ് സുപ്രീം കോടതി ഇതിനോടകം വാദം കേട്ടത്. ചോദ്യപേപ്പര്‍ ചോര്‍ച്ച ആസൂത്രിത കുറ്റകൃത്യമെന്ന് ബിഹാര്‍ പൊലീസ് കണ്ടെത്തിയെന്നും എന്നാൽ ക്രമക്കേടിന്‍റെ ഗുണം കിട്ടിയത് ആര്‍ക്കെല്ലാമെന്ന് കണ്ടെത്തിയിട്ടില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.
ചോര്‍ച്ച വ്യാപകവും അതിൻ്റെ ഗുണഭോക്താക്കളെ കണ്ടെത്താന്‍ പറ്റുകയുമില്ലെങ്കില്‍ പുനഃപരീക്ഷ ആവശ്യമായി വന്നേക്കുമെന്നും, പുനഃപരീക്ഷ ആവശ്യപ്പെടുന്ന ഹര്‍ജിക്കാര്‍ ഒരുമിച്ച് അപേക്ഷ സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു. സിബിഐ കേസിനെ സംബന്ധിക്കുന്ന റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും ,എന്തുകൊണ്ട് പുനഃപരീക്ഷ ആവശ്യപ്പെടുന്നുവെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നു.