രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷന്‍ (യുജിസി). രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള 21 സർവകലാശാലകളുടെ പട്ടികയാണ് യുജിസി പുറത്തുവിട്ടിരിക്കുന്നത്. പട്ടികയിൽ കേരളത്തിൽ നിന്നുള്ള രണ്ട് വ്യാജ സർവകലാശാലകളും ഇടംപിടിച്ചിട്ടുണ്ട്.
സെൻ്റ് ജോൺസ് യൂണിവേഴ്‌സിറ്റി കിശനട്ടം, കോഴിക്കോട് കുന്നമംഗലത്ത് നിന്നുള്ള ഇൻ്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് പ്രൊഫറ്റിക് മെഡിസിൻ എന്നിവയാണ് കേരളത്തിൽ നിന്നുള്ള വ്യാജ സർവകാലാശാലകളുടെ പട്ടികയിലുള്ളത്. കഴിഞ്ഞ രണ്ടു വർഷമായി വ്യാജ പട്ടികയിൽ നിന്ന് പിന്‍മാറാതെ തുടരുന്ന സ്ഥാപനങ്ങളിലൊന്നാണ് കിശനട്ടം സെൻ്റ് ജോൺസ് യൂണിവേഴ്‌സിറ്റി .
ALSO READ: വീട്ടമ്മ മരിച്ച സംഭവം: കൈ കൂപ്പി തലകുനിച്ച് അല്ലു അർജുൻ, കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം നൽകും
വ്യാജ സർവകലാശാലകളുടെ പട്ടികയിൽ ഡൽഹിയാണ് ഒന്നാം സ്ഥാനത്തുള്ളത്. എട്ട് സ്ഥാപനങ്ങളാണ് ഇത്തരത്തിൽ ഡൽഹിയിൽ പ്രവർത്തിക്കുന്നത്. നാല് വ്യാജ സർവകലാശാലകളുമായി ഉത്തർപ്രദേശ് രണ്ടാം സ്ഥാനത്തും, കേരളം, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവ മൂന്നാം സ്ഥാനത്തുമാണുള്ളത്. മഹാരാഷ്‌ട്ര, കര്‍ണാടക, പുതുച്ചേരി എന്നിവയില്‍ ഓരോ വ്യാജ സര്‍വകലാശാലയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പട്ടികയിലുള്ള വ്യാജ സർവകലാശാലകൾക്ക് ബിരുദം നൽകാൻ യാതൊരു വിധത്തിലുമുളള അനുമതിയുമില്ലെന്ന് യുജിസി വ്യക്തമാക്കി.