NEWSROOM

ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് യുഎപിഎ,രാജ്യദ്രോഹം എന്നിങ്ങനെ ഇന്ത്യന്‍ പീനല്‍ കോഡിലെ 18 കേസുകള്‍ ചുമത്തിയാണ് ഉമർ ഖാലിദിനെ ജയിലിലടച്ചത്

Author : ന്യൂസ് ഡെസ്ക്

ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. ഏഴ് ദിവസത്തേക്കാണ് ഡൽഹി വിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 2020 സെപ്‌തംബർ മുതൽ ഖാലിദ് റിമാൻ്റിലായിരുന്നു. ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവായ ഉമര്‍ ഖാലിദിനെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് യുഎപിഎ, രാജ്യദ്രോഹം എന്നിങ്ങനെ ഇന്ത്യന്‍ പീനല്‍ കോഡിലെ 18 കേസുകള്‍ ചുമത്തിയാണ് ജയിലിലടച്ചത്.


53 പേരുടെ കൊലപാതകത്തിന് കാരണക്കാരനായി എന്ന് പറഞ്ഞുകൊണ്ടാണ് 2020 സെപ്റ്റംബര്‍ 14ന് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്. അതിന് ശേഷം മേല്‍-കീഴ് കോടതികളിലെ ജാമ്യാപേക്ഷ സമര്‍പണവും തുടര്‍ച്ചയായ ജാമ്യ നിഷേധവുമാണ് ഉമറിന് നേരിടേണ്ടി വന്നത്.

ഉമറിൻ്റെ പ്രസംഗം കലാപത്തിന് കാരണമായിയെന്നും കോടതി അറിയിച്ചു. ഉമര്‍ ഖാലിദിന്‍റെ ജാമ്യഹര്‍ജി സുപ്രീം കോടതി തന്നെ പലതവണ മാറ്റി വെച്ചിരുന്നു. ഇതിനു മുമ്പ് ഒരുവട്ടം ഉമർ ഖാലിദിന് ജാമ്യം ലഭിച്ചിരുന്നു. ഏകദേശം 800 ഓളം ദിവസങ്ങള്‍ തുടര്‍ച്ചയായി ജയിലില്‍ കിടന്നതിന് ശേഷമായിരുന്നു ഇടക്കാല ജാമ്യം കിട്ടിയത്. തന്‍റെ സഹോദരിയുടെ വിവാഹത്തിന് പങ്കെടുക്കാൻ ഒരാഴ്ചത്തേക്കായിരുന്നു ജാമ്യം ലഭിച്ചത്.

SCROLL FOR NEXT