കോട്ടക്കൽ നഗരസഭയ്ക്ക് ധനകാര്യവകുപ്പിൻ്റെ നിർദേശം. കോട്ടക്കൽ നഗരസഭയിൽ അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയത് തിരിച്ചു പിടിക്കണമെന്നാണ് നിർദേശം.
പിഎഫ് പെൻഷനൊപ്പം ക്ഷേമപെൻഷനും വാങ്ങിയ നാലു പേരിൽ നിന്ന് മുഴുവൻ തുകയും പലിശ സഹിതം ഈടാക്കും. അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ 23 പേരിൽ നിന്ന് അനധികൃതമെന്ന് കണ്ടെത്തിയതു മുതലുള്ള തുകയും തിരിച്ചു വാങ്ങും.
നാളെ കോട്ടക്കൽ നഗരസഭയിൽ അടിയന്തര കൗൺസിൽ യോഗം ചേരും.