കേരളത്തിൽ തൊഴിലിലായ്മ രൂക്ഷമെന്ന് മുൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ. സംസ്ഥാനത്തെ തൊഴിലില്ലായ്മയെക്കുറിച്ചുള്ള വാർത്തകള്‍ പുറത്ത് വന്നിട്ടും ഒരു മാധ്യമങ്ങളും അതിനെക്കുറിച്ച് ചർച്ച ചെയ്യുന്നില്ലെന്നും രാജ്യത്തെ തൊഴിലിലായ്മയെക്കുറിച്ച് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പറഞ്ഞ യുഡിഎഫ് - എൽഡിഎഫ് പാർട്ടികൾ ഇതിനെപറ്റി മിണ്ടുന്നില്ലെന്നും ജാവദേക്കർ ആരോപിച്ചു.
ALSO READ : വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചു; ഹിന്ദു പത്രത്തിലെ അഭിമുഖത്തിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ്
കേരളത്തിലെ യുവാക്കൾ മറ്റ് സംസ്ഥാനങ്ങളിലോ, മറ്റ് രാജ്യങ്ങളിലോ തൊഴിൽ തേടി പോകുന്നു. കേരളത്തിൽ വ്യാവസായിക പുരോഗതിയില്ല. മാറിമാറി വരുന്ന കേരള സർക്കാരുകളാണ് ഇതിനു കാരണം. ഉന്നത വിദ്യാഭ്യാസ മേഖല തകർന്നു. ഇടതുപക്ഷ യുവജനസംഘടനകൾ കാരണമാണിത്. ഗുണ്ടാസംഘത്തെ പോലെയാണ് അവർ പെരുമാറുന്നത്. അവസാന പത്ത് വർഷത്തിനിടെ കേരളത്തിൽ വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാരാണ്. തൊഴിലില്ലായ്മയെക്കുറിച്ച് എൽഡിഎഫ് - യുഡിഎഫ് മുന്നണികൾ മറുപടി പറയണം.