NEWSROOM

തൃശൂർ പൂരം: പ്രത്യേക യോഗം വിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ കളക്ടറും ജില്ലയിലെ മന്ത്രിമാരും പങ്കെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം

Author : ന്യൂസ് ഡെസ്ക്

തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രത്യേക യോഗം വിളിച്ചു. തൃശൂർ കളക്ടറേറ്റിൽ നാളെ 10 മണിക്കാണ് യോഗം ചേരുക. കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ കളക്ടറും ജില്ലയിലെ മന്ത്രിമാരും പങ്കെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

കഴിഞ്ഞ തവണത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ജനങ്ങളോട് കൂടുതൽ സഹകരിച്ച് പൂരം നടത്താനുമുള്ള തീരുമാനം യോഗത്തിൽ ഉണ്ടായേക്കും. പാറമേക്കാവ് - തിരുവമ്പാടി ദേവസ്വം ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും.

UPDATING...

SCROLL FOR NEXT