NEWSROOM

'ഓപ്പറേഷൻ ഭേദിയ' തുടരുന്നു; നരഭോജി ചെന്നായ്ക്കളെ മുഴുവനും പിടികൂടാൻ ഒരുങ്ങി യുപി സർക്കാർ

ഏഴ് കുട്ടികളടക്കം എട്ടുപേരെയാണ് ചെന്നായ്ക്കൾ ആക്രമിച്ച് കൊലപ്പെടുത്തിയത്. വനംവകുപ്പ് സംഘം നാല് ചെന്നായ്ക്കളെ നേരത്തേ പിടികൂടിയിരുന്നു.

Author : ന്യൂസ് ഡെസ്ക്




ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ ജനങ്ങളുടെം ജീവന് ഭീഷണി ഉയർത്തിയ ചെന്നായ്ക്കളെ പിടികൂടാനുള്ള ഓപ്പറേഷൻ ഭേദിയ തുടരുന്നു. അവശേഷിക്കുന്ന രണ്ട് നരഭോജി ചെന്നായ്ക്കൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് വനംവകുപ്പ്. അത്യാധുനിക സംവിധാനങ്ങള്‍ അടക്കം ഉപയോഗിച്ചാണ് വനംവകുപ്പ് തെരച്ചിൽ നടത്തുന്നത്.


കഴിഞ്ഞ രണ്ട് മാസത്തോളമായി പ്രദേശം നരഭോജി ചെന്നായ്ക്കളുടെ ഭീഷണി നേരിടുകയാണ്.  ഏഴ് കുട്ടികളടക്കം എട്ടുപേരെയാണ് ചെന്നായ്ക്കൾ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഓപ്പറേഷൻ ഭേദിയ എന്ന പേരിൽ 25 അംഗ വനംവകുപ്പ് സംഘം നാല് ചെന്നായ്ക്കളെ പിടികൂടിയിരുന്നു.

72 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ചെന്നായ്ക്കളെ പിടികൂടിയത്. അവശേഷിക്കുന്ന രണ്ട് ചെന്നായ്ക്കൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. ചെന്നായ്ക്കളുടെ ആക്രമണത്തിൽ 22 പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ പിഞ്ചു കുഞ്ഞും കൊല്ലപ്പെട്ടിരുന്നു. ശല്യം രൂക്ഷമായതോടെയാണ് സർക്കാർ 'ഓപ്പറേഷൻ ഭേദിയ' എന്ന പേരിൽ സംഘത്തെ നിയോഗിച്ചത്.

അത്യാധുനിക സംവിധാനങ്ങള്‍ അടക്കം ഉപയോഗിച്ചാണ് വനംവകുപ്പിന്റെ തിരച്ചിൽ.ഗ്രാമത്തിന് സമീപം രണ്ട് ചെന്നായ്ക്കളുടെ സാനിധ്യം ഡ്രോണുകൾ കണ്ടെത്തിയതായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജീത് പ്രതാപ് സിംഗ് പറഞ്ഞു.

SCROLL FOR NEXT