NEWSROOM

ഭക്ഷണം വിളമ്പാൻ വൈകി; യുപിയിൽ വരൻ വിവാഹത്തിൽ നിന്നും പിന്മാറി

വിവാഹച്ചെലവും 200 അതിഥികൾക്കുള്ള സൗകര്യങ്ങളും ക്രമീകരിച്ചതുൾപ്പെടെ കുടുംബത്തിന് ഏഴുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വധുവിൻ്റെ അമ്മ പരാതിയിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

ഉത്തർപ്രദേശിൽ വിവാഹ ചടങ്ങിനിടെ ഭക്ഷണം വിളമ്പാൻ വൈകിയതിൽ പ്രകോപിതനായ വരൻ വിവാഹത്തിൽ നിന്നും പിന്മാറി. യുപി  ചന്ദൗലിയിലെ ഹമീദ്‌പൂർ ഗ്രാമത്തിലാണ് വിവാഹത്തിനിടെ ഭക്ഷണം വിളമ്പുന്നതിൽ കാലതാമസം വന്നെന്നാരോപിച്ച് വരനായ മെഹ്താബ് വിവാഹത്തിൽ നിന്നും പിന്മാറിയത്.



വിവാഹച്ചെലവും 200 അതിഥികൾക്കുള്ള സൗകര്യങ്ങളും ക്രമീകരിച്ചതുൾപ്പെടെ കുടുംബത്തിന് ഏഴുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വധുവിൻ്റെ അമ്മ പരാതിയിൽ പറയുന്നു. ഏഴുമാസം മുമ്പ് മെഹ്താബുമായി തൻ്റെ വിവാഹം നിശ്ചയിച്ചിരുന്നതായും ഒരുക്കങ്ങൾ തകൃതിയായി നടന്നിരുന്നതായും വധുവും പറഞ്ഞു. ഡിസംബർ 22 ന് വിവാഹ ഘോഷയാത്ര അവളുടെ വീട്ടിലെത്തിയപ്പോൾ മെഹ്താബിനും ബന്ധുക്കൾക്കും നല്ലരീതിയിലുള്ള സ്വീകരണമാണ് നൽകിയത്. വധുവും ബന്ധുക്കളും പൊലീസിനെ സമീപിക്കുകയും,നഷ്ടപരിഹാമായി 1.61 രൂപ നൽകാനും, ഉത്തരവായി.


SCROLL FOR NEXT