NEWSROOM

വയനാട്ടില്‍ അരുംകൊല; ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കഷണങ്ങളാക്കി ബാഗില്‍ ഉപേക്ഷിച്ചു; യുപി സ്വദേശി കസ്റ്റഡിയില്‍

ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിൻ്റെ പേരിലാണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരം

Author : ന്യൂസ് ഡെസ്ക്

വയനാട് വെള്ളമുണ്ടയിൽ യുവാവിനെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ചു. യുപി സ്വദേശിയായ മുഖീബ്(25) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മൂളിത്തോടു പാലത്തിനടിയിൽ നിന്നും മൃതദേഹാവശിഷ്ടങ്ങളടങ്ങിയ സ്യൂട്ട്കേസ് പൊലീസ് കണ്ടെടുത്തു. പ്രതിയും യുപി സ്വദേശിയുമായ മുഹമ്മദ്‌ ആരിഫിനെ(38) പൊലീസ് കസ്റ്റഡിയിലെടുത്തു.


മുഖീബിനെ കൊന്ന ശേഷം ശരീരഭാഗങ്ങൾ സ്യൂട്ട്കേസിലാക്കി മൂളിത്തോടു പാലത്തിനടിയിൽ ഉപേക്ഷിച്ച് കടന്നുകളയാനായിരുന്നു പ്രതിയുടെ ഉദ്ദേശ്യം. കൃത്യത്തിന് ശേഷം മൃതദേഹാവശിഷ്ടങ്ങളടങ്ങിയ സ്യൂട്ട്കേസ് ഓട്ടോറിക്ഷയിൽ പ്രതി മൂളിത്തോട് എത്തിച്ചു. എന്നാൽ മുഹമ്മദ് ആരിഫ് സ്യൂട്ട്കേസ് ഉപേക്ഷിക്കാനെത്തിയത് കണ്ട ഓട്ടോ തൊഴിലാളികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കഷണങ്ങളാക്കിയ മുഖീബിൻ്റെ ശരീരം രണ്ട് സ്യൂട്ട്കേസുകളിലേക്ക് മാറ്റിയെന്നാണ് വിവരം. രണ്ടാമത്തെ സ്യൂട്ട്കേസിനായുള്ള തെരച്ചിൽ തുടരുകയാണ്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിൻ്റെ പേരിലാണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരം. പൊലീസ് മുഹമ്മദ്‌ ആരിഫിനെ ചോദ്യം ചെയ്ത് വരികയാണ്. ഇരുവരും വർഷങ്ങളായി കേരളത്തിൽ ജോലി ചെയ്യുന്നവരാണെന്നാണ് വിവരം. 


SCROLL FOR NEXT