NEWSROOM

തത്തമ്മ പേഴ്സ് തന്നെ താരം; റെഡ് കാർപ്പെറ്റിൽ രാജകുമാരിയായി തിളങ്ങിയ ഉർവശിയെ കടത്തിവെട്ടി പാരറ്റ് ക്ലച്ച്

റെഡ് കാർപ്പെറ്റിൽ തിളങ്ങിയ ഉര്‍വശി റൗട്ടേലയുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തംരഗമാണ്.

Author : ന്യൂസ് ഡെസ്ക്

ബോളിവുഡ് താരം ഉർവശി റൗട്ടേലയ്ക്ക് ഇന്ന് ലോകമെമ്പാടും ആരാധകരാണ്. വ്യത്യസ്ഥ ലുക്കുകളും ഗ്ലാമർ ഒട്ട്ഫിറ്റുകളും പരീക്ഷിക്കുന്ന താരത്തിൻ്റെ, കാൻ ഫിലിം ഫെസ്റ്റിവെലിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

റെഡ് കാർപ്പെറ്റിൽ തിളങ്ങിയ ഉര്‍വശിയുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തംരഗമാണ്.


പല നിറങ്ങളാല്‍ മനോഹരമായ ഹെവി ഗൗൺ. ബഹുവര്‍ണ കല്ലുകള്‍ പതിച്ച ടിയാരയും കമ്മലുകളും. ഒരു ഡിസ്നി രാജകുമാരിയുടെ ലുക്കിലാണ് ഉർവശി എത്തിയത്. എന്നാൽ ഉർവശിയേക്കാൾ ശ്രദ്ധ നേടിയത് താരസുന്ദരിയുടെ കയ്യിലെ തത്തമ്മ പേഴ്സാണ്. നാലര ലക്ഷം രൂപ വിലയുള്ള പാരറ്റ് ക്ലച്ച്. പഞ്ചവര്‍ണ തത്തയുടെ ആകൃതിയിലുള്ള ഈ ക്ലച്ചാണ് ഉർവശിയെ വ്യത്യസ്തയാക്കിയത്.




ക്രിസ്റ്റലുകള്‍ പതിച്ച് ബഹുവര്‍ണത്തിലുള്ള ക്ലച്ച് ഡിസൈന്‍ ചെയ്തിരിക്കുന്നത് ജീഡിത്ത് ലെയ്ബറാണ്. 4,68,064 രൂപയാണ് ഇതിന്റെ വില.പാരറ്റ് ക്രിസ്റ്റൽ ബാഗിൽ മുത്തമിടുന്ന ഉർവശിയുടെ ഫോട്ടോകളും വൈറലായിക്കഴിഞ്ഞു.


അതിനിടെ വളണ്ടിയർ റെഡ് കാര്‍പറ്റില്‍ നിന്ന് ഉര്‍വശിയോട് പോകാന്‍ പറയുന്ന ഒരു വീഡിയോയും പ്രചരിച്ചിരുന്നു. റെഡ് കാർപ്പറ്റിൽ അധിക നേരം ക്യാമറകൾക്ക് പോസ് ചെയ്തതാകാം നടിയോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടതെന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്.

SCROLL FOR NEXT