യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ 
NEWSROOM

കൂടിക്കാഴ്ചയ്ക്കു ശേഷമുള്ള പൊതു പരാമർശങ്ങൾ പരിശോധിക്കും; മോദിയുടെ റഷ്യൻ സന്ദർശനത്തിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക

ആശങ്കകൾ നേരിട്ട് ഇന്ത്യയെ അറിയിച്ചതായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ച്ചക്കുശേഷമുള്ള മോദിയുടെ പൊതു പരാമര്‍ശങ്ങള്‍ പരിശോധിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ വ്യക്തമാക്കി. 22-ാമത് ഇന്ത്യാ-റഷ്യ ഉച്ചകോടിക്കായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തിയത്. റഷ്യ- ഇന്ത്യ ബന്ധത്തെക്കുറിച്ചുള്ള ആശങ്കകള്‍ നേരിട്ട് ഇന്ത്യയെ അറിയിച്ചതായും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.

റഷ്യ യുഎന്‍ ചാര്‍ട്ടറിനെയും യുക്രെയ്ന്റെ പരമാധികാരത്തെയും മാനിക്കുന്നുണ്ടെന്ന റഷ്യയുമായി ബന്ധം സ്ഥാപിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഉറപ്പ് വരുത്തണമെന്നും യുഎസ് ആവശ്യപ്പെട്ടു. ഉച്ചകോടിയ്ക്ക് മുമ്പായുള്ള അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്കുശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ആഴത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി മോദി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎസ് രംഗത്തെത്തിയത്.

SCROLL FOR NEXT