NEWSROOM

വിദേശ രാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവകൾ പ്രഖ്യാപിച്ച് യുഎസ്; രാജ്യത്ത് എത്തുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും 10% തീരുവ

ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 26 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ തിരിച്ചടിത്തീരുവ പ്രഖ്യാപിച്ച് യുഎസ്. സാമ്പത്തിക സ്വാതന്ത്രത്തിൻ്റെ പ്രഖ്യാപനമെന്ന് ആണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഈ നടപടിയെ വിശേഷിപ്പിച്ചത്. യുകെയ്ക്കും യൂറോപ്യൻ യൂണിയനും ഉൾപ്പെടെയുള്ള സഖ്യകക്ഷികൾക്കും താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്.


അമേരിക്കയിൽ എത്തുന്ന എല്ലാ ഉല്പന്നങ്ങൾക്കും 10 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 26 ശതമാനം തീരുവയും, ചൈനയിൽ നിന്നുള്ളതിന് 34 ശതമാനവും, യൂറോപ്യൻ യൂണിയനിൽ ഉളളതിന് 20 ശതമാനവും, ജപ്പാനിലേതിന് 24 ശതമാനവുമാണ് നികുതി ചുമത്തിയിട്ടുള്ളത്.


52 ശതമാനം തീരുവയാണ് അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്നത്. അതുകൊണ്ട് ഇന്ത്യക്ക് മേൽ 26 ശതമാനം തീരുവ ചുമത്തുന്നുവെന്ന് ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിമോചനദിനമെന്ന് ട്രംപ് പ്രഖ്യാപിച്ച ദിവസമാണ് പുതിയ നീക്കം ആരംഭിച്ചത്. പ്രഖ്യാപനത്തിലൂടെ നിർമാണ മേഖല ശക്തിപ്പെടുമെന്നും, രാജ്യം സുവർണ കാലഘട്ടത്തിലേക്ക് കടക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.

യുഎസ് വ്യാപാര പങ്കാളികൾക്കുള്ള നിരക്കുകൾ

കംബോഡിയ- 49 ശതമാനം,വിയറ്റ്നാം-46 ശതമാനം, ശ്രീലങ്ക -44 ശതമാനം, ബംഗ്ലാദേശ് 37 ശതമാനം, തായ്‌ലൻഡ് -36 ശതമാനം, ചൈന -34 ശതമാനം, തായ്‌വാൻ -32 ശതമാനം, ഇന്തോനേഷ്യ -32 ശതമാനം,സ്വിറ്റ്‌സർലൻഡ് -31 ശതമാനം, ദക്ഷിണാഫ്രിക്ക-30 ശതമാനം, പാകിസ്ഥാൻ -29 ശതമാനം, ഇന്ത്യ -26 ശതമാനം, ദക്ഷിണ കൊറിയ -25 ശതമാനം, ജപ്പാൻ -24 ശതമാനം,മലേഷ്യ -24 ശതമാനം,യൂറോപ്യൻ യൂണിയൻ -20 ശതമാനം, ഇസ്രയേൽ -17 ശതമാനം,ഫിലിപ്പീൻസ് -17 ശതമാനം,സിംഗപ്പൂർ -10 ശതമാനം, യുകെ -10 ശതമാനം, തുർക്കി -10 ശതമാനം,ബ്രസീൽ -10 ശതമാനം,
ചിലി -10 ശതമാനം, ഓസ്ട്രേലിയ -10 ശതമാനം, കൊളംബിയ -10 ശതമാനം, എന്നിങ്ങനെയാണ് തീരുവ ചുമത്തിയിട്ടുള്ളത്. 


SCROLL FOR NEXT