ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ വിവാഹം കഴിക്കാൻ ഇന്ത്യയിലേക്ക് പറന്നെത്തി യുഎസ് വനിത. യുഎസിലെ ഫോട്ടോഗ്രാഫറായ ജാക്ലിൻ ഫോറെറോ, പ്രൊഫൈൽ പിക് കണ്ടാണ് ആന്ധ്രപ്രദേശ് സ്വദേശിയായ ചന്ദൻ സിങ് രജ്‌പുത്തുമായി പുതിയ ജീവിതം തുടങ്ങാനായി ഇന്ത്യയിലെത്തിയത്.
'ഹായ്' എന്ന വാചകത്തോടെയാണ് തങ്ങളുടെ പ്രണയകഥ ആരംഭിക്കുന്നത്. പിന്നീട് സംഭാഷണങ്ങൾ വളർന്നു. അടുത്ത 14 മാസത്തിനുള്ളിൽ പ്രണയത്തിലാവുകയായിരുന്നു. ഇനി ഇപ്പോൾ വിവാഹിതരാകാൻ പദ്ധതിയിടുന്നു",യുവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ദമ്പതികളുടെ കഥ കേട്ട് നിരവധി ആളകൾ സമൂഹ മാധ്യമങ്ങളിൽ പ്രതികരണം രേഖപ്പെടുത്തി. പലരും അവരുടെ ഭാവിക്ക് ആശംസകൾ നേർന്നു. "ഞങ്ങളുടെ ജീവിത കഥയുമായി വളരെ സാമ്യമുണ്ട്. ഞങ്ങൾ ഇവിടെ ഇൻസ്റ്റാഗ്രാമിൽ കണ്ടുമുട്ടി. ഏഴ് മാസങ്ങൾക്ക് ശേഷം, ഞാൻ അദ്ദേഹത്തെ വിവാഹം കഴിക്കാൻ ഇന്ത്യയിലേക്ക് പറക്കുകയായിരുന്നു", എന്ന് ഒരാൾ അഭിപ്രായം പറഞ്ഞു.