NEWSROOM

കെ.പി.സി.സി വയനാട് ദുരിതാശ്വാസ നിധി; ഒരു ലക്ഷം രൂപ സംഭാവന നല്‍കി പ്രതിപക്ഷ നേതാവ്

വയനാട് പുനരധിവാസത്തിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും പ്രതിപക്ഷ നേതാവ് സംഭാവന നല്‍കിയിരുന്നു

Author : ന്യൂസ് ഡെസ്ക്



വയനാട് പുനരധിവാസം ലക്ഷ്യമിട്ട് കെ.പി.സി.സി ആരംഭിച്ച ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കി. ധന സമാഹരണത്തിനായി കെ.പി.സി.സി ധനലക്ഷ്മി ബാങ്കില്‍ ആരംഭിച്ച അക്കൗണ്ടിലേക്കാണ് പ്രതിപക്ഷ നേതാവ് തുക കൈമാറിയത്.


നേരത്തെ വയനാട് പുനരധിവാസത്തിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും പ്രതിപക്ഷ നേതാവ് സംഭാവന നല്‍കിയിരുന്നു. ഒരു മാസത്തെ ശമ്പളമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വി.ഡി. സതീശന്‍ നല്‍കിയത്.

SCROLL FOR NEXT