NEWSROOM

നിറത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് സ്ഥാനമില്ല; ശാരദ മുരളീധരന് ഐക്യദാര്‍ഢ്യവുമായി എം.ബി. രാജേഷും വി. ശിവന്‍കുട്ടിയും

ശാരദ മുരളീധരന്റെ ധീരമായ പ്രതികരണം മുന്‍വിധികള്‍ക്ക് വിധേയരായ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളിലേക്ക് കൂടി വെളിച്ചം വീശുന്നുവെന്നാണ് മന്ത്രി ശിവന്‍കുട്ടി പറഞ്ഞത്.

Author : ന്യൂസ് ഡെസ്ക്


നിറത്തിന്റെ പേരില്‍ നേരിട്ട അധിക്ഷേപത്തെക്കുറിച്ച് തുറന്നു സംസാരിച്ച കേരള ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പിന്തുണയുമായി മന്ത്രിമാരായ എം.ബി. രാജേഷും വി. ശിവന്‍കുട്ടിയും. തുറന്നു പറഞ്ഞ ചീഫ് സെക്രട്ടറിയുടെ മനോഭാവം അഭിനന്ദനാര്‍ഹമാണ്. എന്താ നന്നാവാത്തതെന്ന് നമ്മള്‍ ഓരോരുത്തരും പരസ്പരം ചോദിക്കണം. ചീഫ് സെക്രട്ടറിക്ക് ഐക്യദാര്‍ഢ്യമെന്നും മന്ത്രി എംബി രാജേഷ് തുറന്നു പറഞ്ഞു.

'ചീഫ് സെക്രട്ടറിക്ക് ഐക്യദാര്‍ഢ്യം. തുറന്നു പറഞ്ഞ മനോഭാവം അഭിനന്ദനാര്‍ഹമാണ്. എന്താ നന്നാവാത്തതെന്ന് നമ്മള്‍ ഓരോരുത്തരും പര്‌സപരം ചോദിക്കണം. ഇത് ഞെട്ടിക്കുന്ന സംഭവമാണ്. എന്തൊരു മാനസികാവസ്ഥയാണ് നാട്ടില്‍ രൂപപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ ചീഫ് സെക്രട്ടറിയെ പിന്തുണയ്ക്കുന്നവര്‍ രാഷ്ട്രീയത്തില്‍ എതിര്‍ ചേരിയിലുള്ളവരെ സമാനമായി അധിക്ഷേപിച്ചവരാണ്. സംസ്‌കരിക്കേണ്ട മറ്റൊരു മാലിന്യമാണ് ഈ മനോഭാവം' എന്ന് എം.ബി. രാജേഷ് പറഞ്ഞു.

ശാരദ മുരളീധരന്റെ ധീരമായ പ്രതികരണം മുന്‍വിധികള്‍ക്ക് വിധേയരായ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളിലേക്ക് കൂടി വെളിച്ചം വീശുന്നുവെന്നാണ് മന്ത്രി ശിവന്‍കുട്ടി പറഞ്ഞത്.

'ചീഫ് സെക്രട്ടറി ശ്രീമതി ശാരദ മുരളീധരന്റെ ധീരമായ പ്രതികരണം മുന്‍വിധികള്‍ക്ക് വിധേയരായ വ്യക്തികള്‍ നേരിടുന്ന വെല്ലുവിളികളിലേക്ക് കൂടി വെളിച്ചം വീശുന്നു. പുരോഗമന കേരളത്തില്‍ ചര്‍മ്മത്തിന്റെ നിറത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് സ്ഥാനമില്ലെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ശ്രീമതി ശാരദ മുരളീധരനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. പൊതുസേവനത്തോടുള്ള അവരുടെ നേതൃപരമായ സമര്‍പ്പണം മാതൃകാപരമാണ്, വ്യക്തികളെ അവര്‍ സമൂഹത്തിന് നല്‍കുന്ന സംഭാവനകള്‍ക്ക് വിലമതിക്കുന്ന ഒരു ഉള്‍ക്കൊള്ളുന്ന അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിന് നാം കൂട്ടായി പ്രവര്‍ത്തിക്കണം. ഇത് സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് തന്നെ ആരംഭിക്കണം. അതിനായി അധ്യാപകരും രക്ഷിതാക്കളും മുന്‍കൈയെടുക്കണം,' വി ശിവന്‍ കുട്ടി പറഞ്ഞു.

ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവിനെയും തന്റെ നിറത്തെയും പരാമര്‍ശിച്ച് സുഹൃത്ത് നടത്തിയ അഭിപ്രായ പ്രകടനമാണ് ശാരദയെ തുറന്നെഴുത്തിന് പ്രേരിപ്പിച്ചത്. ശാരദയുടെ പ്രവര്‍ത്തനം കറുപ്പും വി വിണുവിന്റെ പ്രവര്‍ത്തനം വെളഉപ്പുമെന്നുമായിരുന്നു പരാമര്‍ശം. എന്റഎ കറുപ്പ് എനിക്ക് സ്വീകാര്യമാണ്. എന്ന തലക്കെട്ടോടെ പരാമര്‍സം നടത്തിയ ആളുടെ പേര് സൂചിപ്പിക്കാതെയുള്ള കുറിപ്പായിരുന്നു ആദ്യം പങ്കുവെച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ച കുറിപ്പ് ശാരദ മുരളീധരന്‍ വീണ്ടും ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു.

SCROLL FOR NEXT