NEWSROOM

വളപ്പട്ടണം കവർച്ച: അയൽവാസിയായ പ്രതി പിടിയിൽ

മോഷണം പോയ സ്വർണവും പണവും ലിജീഷിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി

Author : ന്യൂസ് ഡെസ്ക്

വളപട്ടണത്ത് അഷ്‌റഫിന്റെ വീട്ടിലെ കവർച്ചയിൽ പ്രതി പിടിയിൽ. അഷ്‌റഫിന്റെ അയൽവാസി ലിജീഷാണ് പിടിയിലായത്. മോഷണം പോയ സ്വർണവും പണവും ലിജീഷിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി.


കഴിഞ്ഞ മാസം 20നാണ് വളപട്ടണം മന്നയിലെ അഷ്റഫിന്റെ വീട്ടിൽ കവര്‍ച്ച നടന്നത്. ഒരു കോടി രൂപയും മുന്നൂറ് പവനുമായിരുന്നു മോഷണം പോയത്.

വീട്ടില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളും, സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. വീട്ടുപരിസരത്ത് നിന്ന് ലഭിച്ച വിരലടയാളങ്ങളും, നേരത്തെ സമാനരീതിയില്‍ മോഷണം നടത്തിയ കേസുകളിലെ പ്രതികളുടെ വിരലടയാളമുള്‍പ്പെടെ ഒത്തുനോക്കിയും പൊലീസ് അന്വേഷണം നടത്തി.

SCROLL FOR NEXT