NEWSROOM

'എഡിജിപിയുമായി കൂടിക്കാഴ്ച നടത്തി'; കണ്ടത് വയനാട് പ്രശ്നവുമായി ബന്ധപ്പെട്ടെന്ന് വത്സന്‍ തില്ലങ്കേരി

ഉരുൾപൊട്ടൽ സമയത്ത് ആംബുലസ് പൊലീസുകാർ തടഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ചയെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

എഡിജിപി എം.ആർ. അജിത് കുമാറുമായി കൂടിക്കാഴ്ച നടത്തിയതായി സ്ഥിരീകരിച്ച് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി. വയനാട് പ്രശ്നവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ചയെന്നാണ് തില്ലങ്കേരിയുടെ വിശദീകരണം.

എഡിജിപിയുമായുള്ള കൂടിക്കാഴ്ച നാല് മിനിറ്റായിരുന്നു. ഉരുൾപൊട്ടൽ സമയത്ത് ആംബുലസ് പൊലീസുകാർ തടഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ചയെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സി. ബാബു, ആർ.എസ്.എസ് സംസ്ഥാന സേവാ പ്രമുഖ് എം.സി. വൽസൻ എന്നിവർ ഒപ്പമുണ്ടായിരുന്നതായി വത്സന്‍ തില്ലങ്കേരി വ്യക്തമാക്കി.

Also Read: "തൃശൂർ പൂരം കലക്കലില്‍ ത്രിതല അന്വേഷണം"; എഡിജിപിയുടെ വീഴ്ച പൊലീസ് മേധാവി അന്വേഷിക്കും: മുഖ്യമന്ത്രി

കേരളത്തിലെ ആർഎസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരിയുമായി ഓഗസ്റ്റ് നാലിനു കല്‍പറ്റയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് എഡിജിപി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ വിവരം പുറത്തു വന്നത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. വിഷയത്തില്‍ ഇന്‍റലിജന്‍സ് ഡിജിപിക്ക് റിപ്പോർട്ട് കൈമാറി. എഡിജിപി കാക്കി ട്രൗസറിട്ട് നടക്കുന്നതാണ് ഭേദമെന്നും പിണറായിയുടെ പൊളിറ്റ് ബ്യൂറോ നാഗ്പൂരിലാണെന്നും വിഷയത്തില്‍ ഷാഫി പറമ്പില്‍ എംപി വിമർശിച്ചിരുന്നു.

SCROLL FOR NEXT