NEWSROOM

വാഴക്കാല സ്വദേശി എ.എം. സലാമിന്‍റെ മരണം കൊലപാതകം; ബിഹാർ സ്വദേശികളായ വീട്ടുജോലിക്കാർ കസ്റ്റഡിയിൽ

നവംബർ 29ന് വീട്ടിലെ ഹാളിൽ മരിച്ച നിലയിലായിരുന്നു സലാമിന്റെ മൃതദേഹം കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി വാഴക്കാല സ്വദേശി എ.എം. സലാമിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. വീട്ടുജോലിക്കാരായ ദമ്പതികളെ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. നവംബർ 29ന് വീട്ടിലെ ഹാളിൽ മരിച്ച നിലയിലായിരുന്നു സലാമിന്റെ മൃതദേഹം കണ്ടെത്തിയത്.


ബിഹാർ സ്വദേശി അസ്മിതാകുമാരി, ഭർത്താവ് കൗശൽ കുമാർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സലാമിൻ്റെ വീട്ടിൽ നിന്നും മോഷണം പോയ മോതിരം, മൊബൈൽ ഫോൺ എന്നിവ ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

SCROLL FOR NEXT