NEWSROOM

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ചർച്ചയ്ക്ക് തയ്യാറാകാത്തത് സർക്കാർ പ്രതിക്കൂട്ടിലായതിനാൽ: വി.ഡി. സതീശന്‍

ലൈംഗികാതിക്രമം നടന്നാൽ കേസെടുക്കണമെന്നാണ് നിയമം. കേസെടുക്കാത്ത സർക്കാർ നടപടി ക്രിമിനൽ കുറ്റമാണെന്നും സതീശൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാത്തതിൽ സർക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ പ്രതികൂട്ടിലായതിനാലാണ് ചർച്ച ചെയ്യാൻ തയാറാകത്തത്. സഭയിൽ ചർച്ച ചെയ്തില്ലെങ്കിൽ എവിടെയാണ് ചർച്ച ചെയ്യുക. കേരള നിയമസഭ കൗരവസഭയായി മാറിയെന്നും സതീശൻ പറഞ്ഞു.

ALSO READ: 'വായ്പ കുടിശിക അടച്ചിട്ടും ബാധ്യത കുറയുന്നില്ല'; തൃശൂരിൽ ഇസാഫ് ബാങ്ക് ജീവനക്കാര്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി ഇടപാടുകാർ

ലൈംഗികാതിക്രമം നടന്നാൽ കേസെടുക്കണമെന്നാണ് നിയമം. കേസെടുക്കാത്ത സർക്കാർ നടപടി ക്രിമിനൽ കുറ്റമാണ്. കോടതി പരിഗണിക്കുന്ന സോളാർ കേസ് ചർച്ച ചെയ്തിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ചോദ്യത്തിന് മറുപടിയും പറയില്ല, ചോദ്യം ചോദിക്കാനും സമ്മതിക്കില്ല. ജസ്റ്റിസ് ഹേമ പറഞ്ഞുവെന്ന് പറഞ്ഞ് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. ലൈംഗികാതിക്രമം നടന്നു എന്നറിഞ്ഞിട്ടും മറച്ചുവെച്ചു. ക്രിമിനൽ കുറ്റമാണ് മന്ത്രിമാരും ഉദ്യോഗസ്ഥരും ചെയ്തത്.


ആദ്യം മുതൽ സ്ത്രീവിരുദ്ധ നിലപാടെടുത്ത സർക്കാരാണ് ഇത്. എങ്ങനെ ഈ സർക്കാരിന്റെ മുന്നിൽ പോയി സ്ത്രീകൾ മൊഴി കൊടുക്കും. ഇരകളായ സ്ത്രീകൾക്ക് ആത്മവിശ്വാസമാണ് സർക്കാർ കൊടുക്കേണ്ടിയിരുന്നത്. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഞങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ടാകും എന്ന് സർക്കാർ പറയണമായിരുന്നു. എങ്കിൽ സ്ത്രീകൾ മൊഴി നൽകുമായിരുന്നു. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി കോൺക്ലേവ് നടത്താൻ പോകുകയാണ്. ഗൗരവതരമായ വിഷയം ചർച്ച ചെയ്യാത്തത് നിയമസഭയ്ക്ക് അപമാനകരമെന്നും സതീശൻ പറഞ്ഞു.

SCROLL FOR NEXT