മുനമ്പത്ത് നിന്നും ആരെയും ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . വഖഫ് കൊടുത്ത ആധാരം വഖഫ് ആക്ടിന് വിരുദ്ധമാണ്. വഖഫ് ഭൂമിയിലേക്ക് കടന്നു കയറിയ ആളുകളെ ഒഴിപ്പിക്കാനാണ് നിയമം . മുനമ്പത്ത് കയ്യേറ്റക്കാരില്ല. കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വഖഫ് നിയമം കൊണ്ട് ആർക്കും ഗുണം ഉണ്ടാവില്ലെന്നും നിയമപരമായി പ്രശ്നം പരിഹരിക്കാൻ മുനമ്പത്തെ ജനങ്ങൾക്ക് ഒപ്പം നിൽക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ALSO READ : നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസുകാരെ മർദിച്ച സംഭവം: ദൃശ്യങ്ങളില്ല, മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്
പണം വാങ്ങിയ ഭൂമി വഖഫിന്‍റെ ഭൂമി ആകില്ല. കേരളത്തിലെ മുസ്ലിം സംഘടനകൾ മുനമ്പത്തെ ജനങ്ങൾക്ക് എതിരാവില്ല. ഇത് മുസ്ലിം - ക്രൈസ്തവ വിഷയം അല്ല, ആരും നിങ്ങളുടെ ശത്രുക്കളല്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.