NEWSROOM

വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കി; ചെറിയ കുറ്റങ്ങള്‍ക്ക് പുറകെ സൂക്ഷ്മദര്‍ശിനിയുമായി പോയില്ല: വി.ഡി. സതീശന്‍

കേന്ദ്രത്തിന്റെ അടുത്ത് നിന്ന് സഹായം ഇല്ലാത്തത് പ്രതിഷേധാര്‍ഹമാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


മുണ്ടക്കൈ-ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുകയാണ് പ്രതിപക്ഷം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട ടൗണ്‍ഷിപ്പിന് തറക്കല്ലിടുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ ചെറിയ കുറ്റങ്ങള്‍ക്ക് പുറകെ സൂക്ഷ്മ ദര്‍ശിനിയുമായി പോയില്ല എന്നത് അഭിമാനകരമായ ഒന്നായി കരുതുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് നിരുപാധിക പിന്തുണയാണ് പ്രതിപക്ഷം നല്‍കിയത്.

ചികിത്സാ സഹായം അടക്കം പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടു വന്നു. 300 രൂപ പ്രശ്‌നം ഉന്നയിച്ചു. കമ്യൂണിറ്റി ലൈന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ദുരന്തബാധിതരുടെ ലിസ്റ്റ് തയ്യാറാക്കുന്നതില്‍ കാലതാമസമുണ്ടായി. കേന്ദ്രത്തിന്റെ അടുത്ത് നിന്ന് സഹായം ഇല്ലാത്തത് പ്രതിഷേധാര്‍ഹമാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. എത്രയും പെട്ടെന്ന് തന്നെ പുനരധിവാസം പൂര്‍ത്തിയാക്കേണ്ടതുണ്ട്. രാഹുല്‍ ഗാന്ധി 100 വീടുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


SCROLL FOR NEXT