NEWSROOM

മന്ത്രി വീണാ ജോര്‍ജിൻ്റെ വാഹനം മലപ്പുറത്ത് അപകടത്തില്‍പെട്ടു

ഇന്ന് രാവിലെയാണ് ചൂരൽമല ദുരന്തമേഖലിയിലേക്ക് ആരോഗ്യമന്ത്രി യാത്ര തിരിച്ചത്.

Author : ന്യൂസ് ഡെസ്ക്

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പെട്ടു. വയനാട്ടിലെ ദുരന്തഭൂമിയിലേക്കുള്ള യാത്രാമധ്യേ മലപ്പുറം മഞ്ചേരിയില്‍ വെച്ചാണ് അപകടം. സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. മന്ത്രിയേയും കൂടെയുള്ളവരേയും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി.

ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തില്‍ സ്കൂട്ടർ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.  ഇന്ന് രാവിലെയാണ് ചൂരൽമല ദുരന്തമേഖലിയിലേക്ക് ആരോഗ്യമന്ത്രി യാത്ര തിരിച്ചത്.  


SCROLL FOR NEXT