NEWSROOM

വാഹനം പിന്നോട്ടെടുക്കുന്നതിനിടെ അടിയിൽ പെട്ടു; കൊച്ചി ആശ്വാസഭവനിൽ ഒരു വയസുകാരന് ദാരുണാന്ത്യം

ഡെൽ റോയ് ഡേവിഡ് എന്ന ഒരു വയസുകാരനാണ് അപകടത്തിൽപ്പെട്ട് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി ആശ്വാസഭവനിലെ ഒരു വയസുള്ള ആൺകുട്ടി വാഹനമിടിച്ച് മരിച്ചു. ഡെൽ റോയ് ഡേവിഡ് എന്ന ഒരു വയസുകാരനാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. പിന്നോട്ടെടുക്കുന്നതിനിടയിൽ കുട്ടി വാഹനത്തിന് അടിയിൽപ്പെടുകയായിരുന്നു.

ഓർഫനേജിലെ മറ്റ് കുട്ടികളോടൊപ്പം വാഹനത്തിന് പിന്നിൽ എത്തിയതായിരുന്നു കുട്ടി. വാഹനം പിന്നോട്ടെടുത്ത ഡ്രൈവർ കുട്ടിയെ കാണാത്തതിനെ തുട‍ർന്നാണ് അപകടമുണ്ടായത്.

SCROLL FOR NEXT