ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ALSO READ: അൻവറിന്റെ അറസ്റ്റില്‍ സർക്കാർ സ്വീകരിച്ചിരിക്കുന്നത് നിയമാനുസൃതമായ നടപടികൾ : എ.കെ. ശശീന്ദ്രന്
കൊല്ലത്ത് നടന്ന എസ്എൻഡിപി യോഗത്തിന്റെ തെക്കൻ മേഖല സമ്മേളനത്തിൽ പങ്കെടുത്ത ശേഷം ശനിയാഴ്ച രാത്രി വൈകി കണിച്ചുകുളങ്ങരയിലെ വസതിയിലേയ്ക്ക് മടങ്ങുന്നതിനിടെ ഹരിപ്പാട് വെച്ചാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ ചികിത്സയ്ക്കായി തിരുവല്ല ബിലിവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
യൂറിനറി ഇൻഫെക്ഷനും ചെറിയ പനിയുമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ശ്വാസതടസമുണ്ടായത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രി വിടുമെന്നും അധികൃതർ അറിയിച്ചു.