NEWSROOM

"കൊലപ്പെടുത്തും മുമ്പ് അഫ്സാനോട് കൂട്ടക്കൊലയെ കുറിച്ച് തുറന്നുപറഞ്ഞു, പുറത്തേക്ക് ഓടിയപ്പോൾ അവനെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി"

പ്രതി അഫാനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ചാലുടൻ കൊല നടന്ന വീടുകളെത്തിച്ച് തെളിവെടുപ്പ് നടത്തും.

Author : ന്യൂസ് ഡെസ്ക്


വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ നടത്തിയ ഞെട്ടിക്കുന്ന കൊലപാതകത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. സഹോദരൻ അഫ്സാനെ കൊലപ്പെടുത്തുന്നതിന് മുമ്പ് കൂട്ടക്കൊലയെ കുറിച്ച് അവനോട് തുറന്ന് പറഞ്ഞിരുന്നുവെന്നാണ് പ്രതി അഫാൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.



എന്നാൽ അഫ്സാനെ കൊന്നതോടെയാണ് താൻ പതറിയതെന്നും പ്രതി മൊഴി നൽകി. പേടിച്ച് വീടിന് പുറത്തേക്ക് ഓടിയ അഫ്സാനെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. അതിന് മുൻപ് ധൈര്യത്തിന് വേണ്ടിയാണ് മദ്യം കഴിച്ചതെന്നും അഫാൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.



പ്രതി അഫാനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ചാലുടൻ കൊല നടന്ന വീടുകളെത്തിച്ച് തെളിവെടുപ്പ് നടത്തും. മറ്റ് കേസുകളിൽ കൂടി അഫാന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നതോടെ കേസിന്റെ ചുരുളഴിക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. നിലവിൽ മെഡിക്കൽ കോളേജ് സെല്ലിൽ കഴിയുന്ന അഫാൻ പലപ്പോഴായി പൊലീസിനോട് സംസാരിക്കുന്നുണ്ടെങ്കിലും ‌ഇയാളുടെ മൊഴി പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല.

ഷെമിയുടെ ചിട്ടി ഇടപാടും അഫാന്റെ ആഡംബര ജീവിതവും സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. 14 പേരിൽ നിന്ന് 65 ലക്ഷം രൂപയാണ് അഫാനും മാതാവ് ഷെമിയും കടം വാങ്ങിയത്. ഇതിൽ ചില ബന്ധുക്കൾ പണം വാങ്ങിയിട്ട് ഷെമിക്ക് തിരിച്ചു കൊടുത്തില്ലെന്നും, ഇതിന്റെ പേരിൽ കുടുംബങ്ങൾ തമ്മിലും തർക്കമുണ്ടായിട്ടുണ്ട് എന്നും പ്രതി മൊഴി നൽകി.

SCROLL FOR NEXT