NEWSROOM

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: കാരണം അന്വേഷിച്ച് പൊലീസ്; നിര്‍ണായകമാകുക ഷെമിയുടേയും അഫാന്റേയും മൊഴി

സാമ്പത്തിക ബാധ്യതയാണെന്ന് ഉറപ്പിക്കണമെങ്കില്‍ ഇത് ഉറപ്പിക്കണമെങ്കില്‍ പ്രതി അഫാന്‍ മാതാവ് ഷെമി എന്നിവരുടെ മൊഴി എടുക്കണം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ കാരണം തേടി പൊലീസ്. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തില്‍ തന്നെയാണ് പൊലീസ്. കേസില്‍ പ്രതി അഫാന്റേയും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഷെമിയുടേയും മൊഴിയാകും നിര്‍ണായകമാകുക. അഫാന്‍ ഇന്റര്‍നെറ്റില്‍ അവസാനം തിരഞ്ഞ കാര്യങ്ങള്‍ക്കായും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

സാമ്പത്തിക ബാധ്യതയാണെന്ന് ഉറപ്പിക്കണമെങ്കില്‍ ഇത് ഉറപ്പിക്കണമെങ്കില്‍ പ്രതി അഫാന്‍ മാതാവ് ഷെമി എന്നിവരുടെ മൊഴി എടുക്കണം. തറയില്‍ തലയിടിച്ച് വീണു എന്നാണ് ഇന്നലെ ഷെമി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി. മകനെ രക്ഷിക്കാനുള്ള മൊഴി മാത്രമെന്ന് വിലയിരുത്തിയ അന്വേഷണ സംഘം ഷെമിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. 72 മണിക്കൂറിന് ശേഷം ഷെമിയുടെ മൊഴിയെടുക്കാന്‍ കഴിയും എന്നാണ് അന്വേഷണ സംഘത്തെ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.


പ്രതി അഫാനെയും പോലീസ് വൈകാതെ ചോദ്യം ചെയ്യും. നിലവില്‍ ഇയാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നാണ് പോലീസ് പറയുന്നത്. അഫാന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മാനസികാരോഗ്യ വിദഗ്ധന്റെ നേതൃത്വത്തില്‍ ആകും ചോദ്യം ചെയ്യല്‍. അഫാനെ നാളെ ചോദ്യം ചെയ്‌തേക്കും.

SCROLL FOR NEXT