NEWSROOM

അച്ഛനേയും മകളേയും വണ്ടിയിടിച്ച് കൊലപ്പെടുത്തിയ പാക് ബിസിനസുകാരൻ്റെ ഭാര്യയ്ക്ക് മാപ്പ് നൽകി കുടുംബം

എസ് യു വി ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൻ്റെ പിന്നിലിടിച്ചായിരുന്നു അപകടം

Author : ന്യൂസ് ഡെസ്ക്

പാക്കിസ്ഥാനിൽ എസ് യു വി ഇടിച്ച് അച്ഛനും മകളും മരിച്ച സംഭവത്തിൽ പ്രതിയായ ബിസിനസുകാരൻ്റെ ഭാര്യയ്ക്ക് മാപ്പ് നൽകി മരിച്ചവരുടെ കുടുംബം. ഇമ്രാൻ ആരിഫും മകൾ അംന ആരിഫുമാണ് പ്രതി നതാഷ ഡാനിഷ് ഓടിച്ചിരുന്ന എസ് യു വി ഇടിച്ച് മരിച്ചത്. എസ് യു വി ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൻ്റെ പിന്നിലിടിച്ചായിരുന്നു അപകടം. വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇരുചക്ര വാഹന യാത്രികരായിരുന്ന മറ്റ് മൂന്ന് പേർക്കും പരുക്കേറ്റിരുന്നു.

കൊല്ലപ്പെട്ട രണ്ടുപേരും സാമ്പത്തികമായി താഴ്ന്ന വിഭാഗത്തിൽ നിന്നുള്ളവരായതിനാൽ സംഭവം വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഓഗസ്റ്റ് 19 ന് നടന്ന അപകടം സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടുകയും ടെലിവിഷൻ ചാനലുകളിൽ ചർച്ചാവിഷയമാവുകയും ചെയ്തിരുന്നു. മരിച്ച അംന സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്നു. ഇമ്രാന് കടകളിൽ പേപ്പർ വിൽക്കുന്ന ജോലിയായിരുന്നു.

പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും 2005 മുതൽ ചികിത്സയിലാണെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ അവകാശപ്പെട്ടിരുന്നു. പ്രതികളോട് ക്ഷമിച്ചുകൊണ്ട് ഇരകളുടെ കുടുംബം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ജുഡീഷ്യൽ മജിസ്‌ട്രേറ്റിൻ്റെ കോടതിയിൽ പരാതിക്കാരായ കുടുംബങ്ങളും പ്രതികളും തമ്മിലുള്ള കരാർ ഹാജരാക്കിയതിനെ തുടർന്ന് പ്രതിക്ക് ജാമ്യം ലഭിച്ചു.










SCROLL FOR NEXT