എഐ ഫാഷന്‍ ഷോ 
NEWSROOM

VIDEO | എഐയില്‍ അടിമുടി മാറി ലോക നേതാക്കളുടെ റാംപ് വാക്ക് ; വീഡിയോ പങ്ക് വെച്ച് എലോണ്‍ മസ്‌ക്

ലോക നേതാക്കളായ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍, റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, തുടങ്ങിയവർ റാംപ് വാക്ക് നടത്തുന്നതാണ് വീഡിയോ

Author : ന്യൂസ് ഡെസ്ക്

ടെക് ബില്യണറായ എലോണ്‍ മസ്‌ക് പോസ്റ്റ് ചെയ്ത ലോക നേതാക്കളുടെ എഐ വീഡിയൊ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ലോക നേതാക്കളായ , യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍, റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി  തുടങ്ങിയവർ റാംപ് വാക്ക് നടത്തുന്നതാണ് വീഡിയോ. വീഡിയോയില്‍ ഒരോ  നേതാക്കളും വ്യത്യസ്തമായ വേഷങ്ങളാണ് ധരിച്ചിരിക്കുന്നത്. 

"എഐ ഫാഷന്‍ ഷോയ്ക്കുള്ള നേരമാണിതെന്നു" പറഞ്ഞു കൊണ്ടാണ് മസ്‌ക് ഈ വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തതിരിക്കുന്നത്. ഇപ്പോള്‍ തന്നെ വീഡിയോയ്ക്ക് 35 മില്യണ്‍ കാഴ്ചക്കാരെ ലഭിച്ചിട്ടുണ്ട്.

ഒരു മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വീഡിയോയില്‍  കമല ഹാരിസ്, ജോ ബൈഡന്‍, ഡൊണാള്‍ഡ് ട്രംപ്, ബരാക് ഒബാമ, മോദി, പോപ് ഫ്രാന്‍സിസ്, ടിം കുക്, കിം ജോങ് ഉന്‍ , നാന്‍സി പെലോസി, ഷീ ജിന്‍പിങ്, ജസ്റ്റിന്‍ ട്രൂഡോ, ഹിലാരി ക്ലിന്റണ്‍, മാര്‍ക് സക്കര്‍ബര്‍ഗ്, ജെഫ് ബസോസ്, ബില്‍ ഗേറ്റ്‌സ്, ഇലോണ്‍ മസ്‌ക് എന്നിവരാണ് റാംപ് വാക്ക് നടത്തുന്നത്.

എലോണ്‍ മസ്‌ക് ടെസ്ല തീമിലുള്ള സ്യൂട്ടാണ് വീഡിയോയില്‍ ധരിച്ചിരിക്കുന്നത്. മുന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് എഐ ഫാഷന്‍ ഷോയില്‍ ധരിച്ചിരിക്കുന്നത് കുറ്റവാളികള്‍ ജയിലില്‍ ഇടുന്ന വേഷമാണ്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ വീല്‍ചെയറില്‍ കണ്ണാടിയും വെച്ചാണ് റാംപിലെത്തുന്നത്. വീഡിയോയില്‍ മൈക്രോസോഫ്റ്റ് ഉടമ  ബില്‍ ഗേറ്റ്‌സ് വരുന്ന എറര്‍ സ്‌ക്രീനുള്ള ലാപ്‌ടോപ്പുമായാണ്. ജൂലൈ 19ന് ക്രൗഡ് സ്‌ട്രൈക്ക് അപ്‌ഡേറ്റു മൂലം ലോകരാജ്യങ്ങളിലെല്ലാം മൈക്രോസോഫ്റ്റ് പ്രവര്‍ത്തനരഹിതമായിരുന്നു.

SCROLL FOR NEXT