NEWSROOM

കുടിവെള്ള വിതരണ ലൈസന്‍സിന് കൈക്കൂലി; ഫറോക്ക് ന​ഗരസഭാ ജീവനക്കാരൻ വിജിലൻസ് പിടിയിൽ

മിനറൽ വാട്ടർ ഏജൻസി തുടങ്ങാനുള്ള ലൈസൻസ് ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്

Author : ന്യൂസ് ഡെസ്ക്

കൈക്കൂലി വാങ്ങുന്നതിനിടയിൽ നഗരസഭാ ജീവനക്കാരനെ വിജിലൻസ് പിടികൂടി. ഇന്ന് മൂന്നു മണിയോടെയാണ് കോഴിക്കോട് ഫറോക്ക് നഗരസഭാ ക്ലീൻ സിറ്റി മാനേജർ വി.കെ. രാജീവനെയാണ് കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടികൂടിയത്. മിനറൽ വാട്ടർ ഏജൻസി തുടങ്ങാനുള്ള ലൈസൻസ് ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. ചെറുവണ്ണൂർ സ്വദേശിയാണ് പരാതി നൽകിയിരുന്നത്.

കുടിവെള്ള വിതരണത്തിന് വേണ്ടി തുടങ്ങുന്ന മിനറൽ വാട്ടർ ഏജൻസിക്ക് വേണ്ടിയുള്ള കുടിവെള്ളത്തിന്റെ ലൈസന്‍സിന് വേണ്ടിയാണ് പണം ആവശ്യപ്പെട്ടത്. ആദ്യം 1000 രൂപ വാങ്ങി. പിന്നീട് നിരന്തരം പണം ആവശ്യപ്പെട്ടു. രണ്ടാമതായി 2000 രൂപ വാങ്ങുന്നതിനിടയിലാണ് വിജിലൻസ് പിടികൂടിയത്. ജീവനക്കാരനെതിരെ നിരവധി കൈകൂലി ആക്ഷേപങ്ങൾ മുൻപും ഉയർന്നിട്ടുണ്ട്.

SCROLL FOR NEXT