NEWSROOM

‌പി.വി. അൻവറിന്റെ എടത്തലയിലെ വിവാദ ഭൂമി; കൂടുതൽ രേഖകൾ പിടിച്ചെടുക്കുമെന്ന് വിജിലൻസ്

പഴയ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം

Author : ന്യൂസ് ഡെസ്ക്


മുൻ എംഎൽഎ പി.വി. അൻവറിന്റെ ആലുവ എടത്തലയിലെ വിവാദ ഭൂമി ഇടപാടിൽ
കൂടുതൽ രേഖകൾ പിടിച്ചെടുക്കാൻ ഒരുങ്ങി വിജിലൻസ്. കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തും. പഴയ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പഞ്ചായത്തിലെ രജിസ്റ്ററുകൾ വിജിലൻസ് പിടിച്ചെടുത്തു.

2006- 2007 കാലഘട്ടത്തിൽ വിവാദ ഭൂമി പോക്കു വരവ് ചെയ്തുകൊടുത്ത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. രജിസ്റ്ററിൽ മുൻ ഉടമയുടെ പേരും ഓൺലൈൻ രേഖകളിൽ പി.വി. അൻവറിന്റെ പേരും വന്നത് എങ്ങനെയെന്നും അന്വേഷണ പരിധിയിൽ.

99 വർഷത്തേക്ക് പാട്ടത്തിനെടുത്ത ഭൂമി എങ്ങനെയാണ് അൻവറിന്റെ പേരിലേക്ക് മാറ്റിയെന്നത് അന്വേഷിക്കുമെന്നും സംഘം അറിയിച്ചു. 2014 ൽ ഭൂരേഖകൾ ഓൺലൈൻ ആക്കിയതിനുശേഷം തട്ടിപ്പ് നടന്നുവെന്നാണ് വിജിലൻസിന്റെ നിഗമനം.

SCROLL FOR NEXT