വളർത്തുപാമ്പിനെ പാഴ്സലാക്കി കെഎസ്ആർടിസി ബസിൽ ഡ്രൈവറുടെ കൈയിൽ കൊടുത്തുവിട്ടു. ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരം ഡിപ്പോയിലെത്തിയ ഡ്രൈവറെ പാഴ്സലുമായി വിജിലൻസ് പിടികൂടി. കഴക്കൂട്ടത്തെ പെറ്റ് ഷോപ്പ് ഉടമയ്ക്കാണ് ബാൾ പൈത്തൺ ഇനത്തിൽപ്പെട്ട പാമ്പ് പാഴ്സലായി വന്നത്.
തിരുമല സ്വദേശിയായ ഇയാൾക്കെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തു. പൊതുജന സുരക്ഷയ്ക്ക് ഭീഷണിയായി പാമ്പിനെ കൊണ്ടു വന്നതിനാണ് കേസെടുത്തത്. അതേസമയം അനധികൃതമായി പാഴ്സൽ കൊണ്ടുവന്ന ബസ് ഡ്രൈവറെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു.