ആരാധകര്‍ ഹെല്‍മെറ്റ് ധരിക്കാതെ തന്നെ പിന്തുടരുന്നതില്‍ ആശങ്ക അറിയിച്ച് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്. ചെന്നൈയില്‍ നിന്ന് മധുരയിലേക്ക് പോവുകയായിരുന്നു വിജയ്. താന്‍ രാഷ്ട്രീയ കാരണങ്ങളാല്‍ അല്ല മധുരയിലേക്ക് പോകുന്നതെന്നും ജനനായകന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണെന്നും വിജയ് മാധ്യമങ്ങളോട് പറഞ്ഞു.
"എന്റെ മധുര സന്ദര്‍ശനത്തെ കുറിച്ച് നിരവധി തെറ്റായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് രാഷ്ട്രീയപരമായ സന്ദര്‍ശനമല്ല. എന്റെ സിനിമ ജനനായകന്റെ ചിത്രീകരണത്തിനായി കൊടൈക്കനാലിലേക്ക് പോവുകയാണ് ഞാന്‍", എന്നാണ് വിജയ് പറഞ്ഞത്.
ആരാധകരുടെ അശ്രദ്ധമായ പെരുമാറ്റം കാരണം അവരുടെ സുരക്ഷയെ കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും വിജയ് അഭിപ്രായപ്പെട്ടു. "എന്റെ ആരാധകര്‍ ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കില്‍ എന്നെ പിന്തുടരുന്നത് കാണുമ്പോള്‍ എനിക്ക് വളരെ സങ്കടവും ആശങ്കയും തോന്നുന്നു. ഇത് അശ്രദ്ധമായ പെരുമാറ്റമാണ്. സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാനും അത്തരം പ്രവൃത്തികള്‍ ഒഴിവാക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു", എന്നും വിജയ് കൂട്ടിച്ചേര്‍ത്തു. വിജയ് ഇതുവരെ സന്ദര്‍ശിച്ച നഗരങ്ങളില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ നിറഞ്ഞ സാഹചര്യങ്ങള്‍ക്ക് ശേഷമാണ് ഈ അഭ്യര്‍ത്ഥന വന്നത്. എന്നാല്‍ വിജയ് ആരാധകര്‍ ഇതൊന്നും കാര്യമായി എടുത്തിട്ടില്ല. നിരവധി ആരാധകര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കാറിലും ബൈക്കിലും വിജയിയെ പിന്തുടര്‍ന്നിരുന്നു.
എച്ച് വിനോദാണ് വിജയ് നായകനാകുന്ന ജനനായകന്‍ സംവിധാനം ചെയ്യുന്നത്. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള താരത്തിന്‍റെ അവസാനത്തെ ചിത്രമായിരിക്കും ഇതെന്നും സൂചനയുണ്ട്. 2026 ജനുവരി 9നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ബോബി ഡിയോള്‍, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ തുടങ്ങി വമ്പന്‍ താരനിര ജന നായകന്‍ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വെങ്കട്ട് കെ നാരായണ ആണ് കെ വി എന്‍ പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.