vijay 
NEWSROOM

ബാങ്കുകള്‍ നിരവധി തവണ വായ്പാ തുക തിരിച്ചുപിടിച്ചു, കണക്കുകള്‍ ലഭിക്കണം; കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് വിജയ് മല്യ

തിരിച്ചുപിടിക്കാനുള്ള തുക 6200 കോടി ആണെന്നിരിക്കെ ബാങ്കുകള്‍ 14,000 കോടിയോളം തുക തിരിച്ചുപിടിച്ചെന്ന് വിജയ് മല്യ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് വായ്പാ കുടിശ്ശിക കേസില്‍ ബാങ്കുകള്‍ തന്റെ മുഴുവന്‍ കടവും പലതവണ തിരിച്ചുപിടിച്ചെന്ന് കാണിച്ച് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് വ്യവസായി വിജയ് മല്യ. തിരിച്ചുപിടിച്ച തുകയുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് മല്യ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.

തിരിച്ചുപിടിക്കാനുള്ള തുക 6200 കോടി ആണെന്നിരിക്കെ ബാങ്കുകള്‍ 14,000 കോടിയോളം തുക തിരിച്ചുപിടിച്ചെന്ന് വിജയ് മല്യ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതി ബാങ്കുകള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

വിജയ് മല്യയുടെ 14,131 കോടി വിലമതിക്കുന്ന ആസ്തികളായിരുന്നു എസ്ബിഐ നയിക്കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് കൈമാറിയതെന്ന് നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബാങ്കുകളില്‍ നിന്ന് വന്‍തുക വായ്പ എടുത്ത ശേഷമായിരുന്നു വിവാദ മദ്യവ്യവസായി വിജയ് മല്യ വിദേശത്തേക്ക് കടന്നത്. വിജയ് മല്യയുടേയും നീവ് മോദിയുടേതുമടക്കം 16,400 കോടി രൂപയുടെ ആസ്തികളായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബാങ്കുകള്‍ക്ക് കൈമാറിയത്.

വായ്പ എടുത്ത് തിരിച്ചടയക്കാതെ മുങ്ങിയതിന് മുല്യയെയും മോദിയെയും കോടതി സാമ്പത്തിക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.യ

SCROLL FOR NEXT