NEWSROOM

'നാൻ ആണൈ ഇട്ടാല്‍. അണികൾക്കൊപ്പം സെൽഫി, ചാട്ടയേന്തിയ മാസ് ലുക്ക് ; വിജയ് ചിത്രം 'ജനനായകൻ' ടൈറ്റിൽ , സെക്കൻ്റ് ലുക്ക് പോസ്റ്ററുകൾ റീലീസ് ചെയ്തു

സെക്കൻഡ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. കയ്യിൽ ചാട്ടയേന്തിയ ചിത്രം "നാൻ ആണൈയിട്ടാൽ" എന്ന അടിക്കുറിപ്പോടുകൂടിയാണ് വിജയ് സോഷ്യൽ മീഡിയയിൽ സെക്കന്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്തത്.

Author : ന്യൂസ് ഡെസ്ക്

തമിഴകത്തിൻ്റെ ദളപതി വിജയ് നായകനായെത്തുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ , സെക്കൻ്റ് ലുക്ക് പോസ്റ്ററുകൾ റീലീസ് ചെയ്തു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജനനായകൻ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്.രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ പ്രഖ്യാപിക്കപ്പെട്ട വിജയ് ചിത്രം. നടൻ്റെ കരിയറിലെ 69 ാം ചിത്രം, വിജയുടെ അവസാന ചിത്രം എന്നിങ്ങനെ ഏറെ സവിശേഷതകളുണ്ട് ജനനായകന്.


പേരുപോലെ തന്നെ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള കഥയാണ് എന്ന സൂചനകളാണ് പോസ്റ്ററിലുടെ നൽകുന്നത്. മുദ്രാവാക്യം വിളിക്കുന്ന ആള്‍ക്കൂട്ടത്തിനൊപ്പം സെല്‍ഫിയെടുക്കുന്ന വിജയയുടെ ചിത്രമാണ് ടൈറ്റില്‍ പോസ്റ്ററിലുള്ളത്. സാമൂഹികമാധ്യമങ്ങള്‍ വഴി വിജയ് തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്.


സെക്കൻഡ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. കയ്യിൽ ചാട്ടയേന്തിയ ചിത്രം "നാൻ ആണൈയിട്ടാൽ" എന്ന അടിക്കുറിപ്പോടുകൂടിയാണ് വിജയ് സോഷ്യൽ മീഡിയയിൽ സെക്കന്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്തത്.

ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിര ജന നായകന്‍ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് ആണ്.


വിജയ്‌ക്ക് 1000 കോടി തികച്ച് നേടി സിനിമയില്‍ നിന്ന് മാറാൻ അവസാന ചിത്രത്തിലൂടെ കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.ദ ഗോട്ടാണ് വിജയ് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. വമ്പൻ വിജയമായിരുന്നു ദ ഗോട്ട്. ദ ഗോട്ട് ആഗോളതലത്തില്‍ 456 കോടി രൂപയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വെങ്കട് പ്രഭുവാണ് സംവിധാനം ചിത്രം സംവിധാനം ചെയ്തത്.

SCROLL FOR NEXT