NEWSROOM

"വിന്‍സിയും ഷൈനും സിനിമയുടെ പ്രൊമോഷനുമായി സഹകരിക്കുന്നില്ല"; ഇത് സിനിമയെ പ്രതികൂലമായി ബാധിക്കുമെന്ന് സൂത്രവാക്യം നിര്‍മാതാവ്

വിന്‍സി ആരോടാണ് പരാതി പറഞ്ഞതെന്ന് പറഞ്ഞില്ലെന്നും നിർമാതാവ് കൂട്ടിച്ചേർത്തു

Author : ന്യൂസ് ഡെസ്ക്



വിന്‍സി അലോഷ്യസും ഷൈന്‍ ടോം ചാക്കോയും സിനിമയുടെ പ്രമോഷനുമായി സഹകരിക്കുന്നില്ലെന്ന് സൂത്രവാക്യം നിര്‍മാതാവ് ശ്രീകാന്ത് കണ്ട്രഗുല. ഇത് സിനിമയെ പ്രതികൂലമായി ബാധിക്കുമെന്നും ശ്രീകാന്ത് പറഞ്ഞു. വിന്‍സിയുമായി താന്‍ സംസാരിച്ചിരുന്നു. സെറ്റില്‍ ഉണ്ടായവരോടാണ് വിന്‍സി വിഷയം പറഞ്ഞത്. എന്നാല്‍ ആരോടാണ് പറഞ്ഞതെന്ന് പറഞ്ഞില്ലെന്നും നിര്‍മാതാവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം സൂത്രവാക്യം സിനിമയുടെ ഐസിസി യോഗം ഇന്ന് ചേരും. ഷൈന്‍ ടോം ചാക്കോയോടും വിന്‍സി അലോഷ്യസിനോടും വിശദീകരണം തേടാനാണ് ഐസിസി യോഗം ചേരുന്നത്. സിനിമയിലെ നാല് ഐസിസി അംഗങ്ങളാണ് യോഗം ചേരുന്നത്.

അഭിനേതാക്കളുടെ സംഘടനയായ A.M.M.Aയുടെ അന്വേഷണ കമ്മീഷന് മുന്നില്‍ ഇതുവരെ ഷൈന്‍ ടോം വിശദീകരണം നല്‍കിയിട്ടില്ല. ഈ വിഷയത്തില്‍ A.M.M.A രൂപീകരിച്ച മൂന്നംഗ സമിതി മുന്‍പാകെ ഷൈന്‍ വിശദീകരണം നല്‍കേണ്ട സമയം അവസാനിച്ചു. നിലവില്‍ ഷൈനിന്റെ വിശദീകരണം ഇല്ലാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം.

SCROLL FOR NEXT