NEWSROOM

വിൻസിയുടെ വെളിപ്പെടുത്തൽ: അന്വേഷണ കമ്മീഷനെ നിയോഗിച്ച് A.M.M.A

വിൻസിയുടെ പരാതി അൻസിബ, വിനു മോഹൻ, സരയു എന്നിവർ അന്വേഷിക്കും.

Author : ന്യൂസ് ഡെസ്ക്


'സൂത്രവാക്യം' എന്ന റിലീസാകാനിരിക്കുന്ന സിനിമയുടെ സെറ്റിൽ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണ കമ്മീഷനെ നിയോഗിച്ച് അഭിനേതാക്കളുടെ സംഘടനയായ A.M.M.A. വിൻസിയുടെ പരാതി അൻസിബ, വിനു മോഹൻ, സരയു എന്നിവർ അന്വേഷിക്കും.

ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയതിന് ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിൻസി അലോഷ്യസ് ഇന്ന് പരാതി നൽകിയിരുന്നു. ഫിലിം ചേബറിനും സിനിമയുടെ ഇൻ്റേണൽ കംപ്ലെയ്ൻ്റ് അതോറിറ്റിക്കാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം പേര് വെളിപ്പെടുത്താതെ നടി പരസ്യമായി സോഷ്യൽ മീഡിയയിലൂടെ പരാതി ഉന്നയിച്ചിരുന്നു.



പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ഫിലിം ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗം ചേരും. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു മോശം പെരുമാറ്റം. ഉടനെ റിലീസാകാൻ പോകുന്ന സിനിമയാണിത്.



'സൂത്രവാക്യം' എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് മയക്കുമരുന്ന് ഉപയോഗിച്ച് ശേഷം നടൻ മോശമായി പെരുമാറിയെന്നാണ് വിൻസി വെളിപ്പെടുത്തിയത്. അതേ തുടർന്ന് നടനൊപ്പം തനിക്ക് തുടർന്ന് പ്രവർത്തിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും വിൻസി ചൂണ്ടിക്കാട്ടിയിരുന്നു.

SCROLL FOR NEXT