NEWSROOM

ഹരിയാന തെരഞ്ഞെടുപ്പ്: നാമനിർദേശപത്രിക സമർപ്പിച്ച് വിനേഷ് ഫോഗട്ട്

ജൂലാന നിയമസഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസിന് വേണ്ടിയാണ് വിനേഷ് മത്സരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്



ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശപത്രിക സമർപ്പിച്ച് വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായാണ് തരാം മത്സരിക്കുന്നത്. പത്രിക സമർപ്പിക്കാനായി കോൺഗ്രസ് നേതാവ് ദീപേന്ദർ ഹൂഡയും വിനേഷിനോപ്പമുണ്ടായിരുന്നു. ജൂലാന നിയമസഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസിന് വേണ്ടിയാണ് വിനേഷ് മത്സരിക്കുന്നത്.

പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും, കെ.സി. വേണുഗോപാലുമായും ചർച്ച നടത്തിയതിന് പിന്നാലെയാണ് വിനേഷ് ഫോഗട്ട് പത്രിക സമർപ്പിക്കുന്നത്. ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളായി വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും മത്സരിക്കുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു.

ALSO READ: വിനേഷ് ഫോഗട്ടിനെതിരെ മത്സരിക്കാൻ യുവ നേതാവ്; ഹരിയാന തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി

പാരിസ് ഒളിംപിക്സ് വേദിയിൽ കണ്ണീരായി മാറിയ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് ഇന്ത്യൻ ജനത നൽകിയ സ്വീകരണമാണ് കോൺഗ്രസ് നോട്ടമിട്ടത്. വിനേഷിന് അന്ന് ലഭിച്ച സ്വീകാര്യത ഹരിയാനയിൽ വോട്ടായി മാറുമോ എന്ന ചിന്തിഗതിയാണ് കോൺഗ്രസിനുള്ളത്.

ഗുസ്തി താരം വിനേഷ് ഫോഗട്ട് പഞ്ചാബിലെ അതിർത്തി പ്രദേശമായ ശംഭുവിലെത്തി കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഒക്ടോബർ 5ന് നടക്കാനിരിക്കുന്ന ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വിനേഷ് മത്സരിക്കുമെന്ന പ്രചാരണം സജീവമാകുകയായിരുന്നു.

ഭരണവിരുദ്ധ വികാരം, ഗുസ്തി താരങ്ങളുടെയും കർഷകരുടെയും പ്രതിഷേധം, ജാട്ട് വിഭാഗത്തിന് ബിജെപിയോടുള്ള അതൃപ്തി എന്നിവയാണ് ഹരിയാന തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്ന പ്രധാന ഘടകങ്ങൾ. ഒക്ടോബർ 5നാണ് ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഒക്ടോബർ 8ന് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം നടത്താനുമാണ് നിലവിലെ തീരുമാനം.

SCROLL FOR NEXT