NEWSROOM

2027 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമില്‍ കോഹ്‌ലിയും രോഹിത്തും ഉണ്ടാകില്ല: സുനില്‍ ഗവാസ്കര്‍

നിലവിൽ അന്താരാഷ്ട്ര ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് രോഹിത്തും വിരാടും സജീവമായിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്


2027 ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഉണ്ടാകില്ലെന്ന് മുൻ ഇന്ത്യൻ താരം സുനില്‍ ഗവാസ്കര്‍. 50 ഓവര്‍ ക്രിക്കറ്റില്‍ ഇരുവരും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും, 2027 ലോകകപ്പില്‍ ഇരു താരങ്ങളും പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് ഗവാസ്കർ സൂചന നൽകുന്നത്. നിലവിൽ അന്താരാഷ്ട്ര ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് രോഹിത്തും വിരാടും സജീവമായിരിക്കുന്നത്.



"ഏകദിന ഫോര്‍മാറ്റില്‍ കോഹ്‌ലിയും രോഹിത്തും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ 2027 ഏകദിന ലോകകപ്പിനുള്ള ടീമില്‍ അവര്‍ക്ക് ഇടം ലഭിക്കുമോ? മുന്‍പ് നല്‍കിയിരുന്ന തരത്തിലുള്ള സംഭാവനകള്‍ നല്‍കാന്‍ രോഹിത്തിനും കോഹ്‌ലിക്കും കഴിയുമോയെന്നാണ് സെലക്ഷന്‍ കമ്മിറ്റി നോക്കുന്നത്. അവര്‍ക്ക് ഇനിയും മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ സെലക്ഷന്‍ കമ്മിറ്റി തീര്‍ച്ചയായും രോഹിത്തിനെയും കോഹ്‌ലിയെയും ടീമില്‍ ഉള്‍പ്പെടുത്തും," ഗവാസ്കര്‍ സ്പോര്‍ട്സ് ടുഡേയോട് പറഞ്ഞു.

"ഇന്ത്യന്‍ ടീമില്‍ ഇരുവര്‍ക്കും തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ കഴിയുമെന്ന് വ്യക്തിപരമായി എനിക്ക് തോന്നുന്നില്ല. അവര്‍ കളിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ ആര്‍ക്കറിയാം? അടുത്ത ഒരു വര്‍ഷത്തിനകം മികച്ച ഫോം കാഴ്ചവെച്ച് സെഞ്ച്വറികള്‍ നേടിയാല്‍, അവര്‍ തീര്‍ച്ചയായും ലോകകപ്പ് കളിക്കും," ഗവാസ്കര്‍ അഭിപ്രായപ്പെട്ടു.

SCROLL FOR NEXT