NEWSROOM

100 അര്‍ധസെഞ്ച്വറികള്‍; കരിയറിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് കോഹ്‌ലി

ടി20 ഫോര്‍മാറ്റില്‍ 100 അര്‍ധസെഞ്ച്വറികള്‍ എന്ന അപൂർവ നേട്ടമാണ് കോഹ്‌ലി സഞ്ജുവിനെ രാജസ്ഥാനെതിരെ തികച്ചത്.

Author : ന്യൂസ് ഡെസ്ക്


കരിയറില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമായുള്ള താരമാണ് വിരാട് കോഹ്‌ലി. ഞായറാഴ്ച രാജസ്ഥാൻ റോയൽസിനെതിരായ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ ഇതിഹാസ താരം വിരാട് കോഹ്‌ലി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്.



ടി20 ഫോര്‍മാറ്റില്‍ 100 അര്‍ധസെഞ്ച്വറികള്‍ എന്ന അപൂർവ നേട്ടമാണ് കോഹ്‌ലി സഞ്ജുവിനെ രാജസ്ഥാനെതിരെ തികച്ചത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായും കോഹ്‌ലി മാറി. ഈ റെക്കോര്‍ഡിലെത്തുന്ന രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് താരമെന്ന നേട്ടവും കോഹ്‌ലിയുടെ പേരിലായി.



മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണറും ഇതിഹാസ താരവുമായി ഡേവിഡ് വാര്‍ണറാണ് 100 അര്‍ധ സെഞ്ച്വറികള്‍ ടി20 ഫോര്‍മാറ്റില്‍ നേടിയ ഏക താരം. വാര്‍ണര്‍ക്ക് 108 അര്‍ധ സെഞ്ച്വറികള്‍ ടി20യിൽ അടിച്ചെടുക്കാനായിട്ടുണ്ട്.

SCROLL FOR NEXT