NEWSROOM

കോഹ്‌ലി ഇടഞ്ഞു തന്നെ; ഇന്ത്യൻ ടീം നാഥനില്ലാ കളരിയാകുമോ?

ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലും ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലും ദയനീയ പ്രകടനമായിരുന്നു കോഹ്‌ലിയുടേത്.

Author : ന്യൂസ് ഡെസ്ക്


ക്രിക്കറ്റ് ആരാധകരെ കടുത്ത നിരാശയിലേക്ക് തള്ളിയിടാനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോ‌ഹ്‌ലി. കഴിഞ്ഞ ഏതാനും മണിക്കൂറുകളിൽ ബിസിസിഐ സെലക്ടർമാരും സീനിയർ ക്രിക്കറ്റ് താരങ്ങളുമടക്കം ഇടപെട്ടിട്ടും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള താൽപ്പര്യത്തിൽ വിരാട് ‌കോഹ്‌ലി ഉറച്ചുനിൽക്കുകയാണ് എന്നാണ് വിവരം.



ഇംഗ്ലണ്ട് പര്യടനത്തിനായി കോഹ്‌ലി ടെസ്റ്റ് ടീമിൽ തിരിച്ചെത്തില്ലെന്നാണ് വിവരം. രോഹിത് ശർമ വിരമിച്ചതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 36 പിന്നിട്ട വിരാടിന് മാത്രം തുടരാനാകില്ല എന്നൊരു മാനസികാവസ്ഥ ഉടലെടുത്തിട്ടുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ മധ്യനിരയിൽ പരിചയസമ്പന്നനായൊരു താരത്തിൻ്റെ അഭാവമുണ്ടെന്ന് ബിസിസിഐ ചൂണ്ടിക്കാട്ടിയിട്ടും കോഹ്ലിയിൽ നിന്ന് അനുകൂലമായൊരു തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് വിവരം.



രണ്ടാഴ്ച മുമ്പാണ് കോഹ്‌ലി വിരമിക്കാനുള്ള താൽപ്പര്യം ബിസിസിഐയെ അറിയിച്ചത്. എന്നാൽ ഇതേ നിലപാടിൽ തന്നെയാണ് കോഹ്‌ലിയുമുള്ളത്. അടുത്തയാഴ്ച ചേരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ സെലക്ഷൻ കമ്മിറ്റി യോഗത്തിൽ കോഹ്‌ലി നിലപാട് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലും ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലും ദയനീയ പ്രകടനമായിരുന്നു കോഹ്‌ലിയുടേത്.

SCROLL FOR NEXT