NEWSROOM

"ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണയ്ക്കും"; പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പുടിൻ

ഈ ഹീനകൃത്യം നടത്തിയ അക്രമകാരികളേയും അവരെ സഹായിച്ചവരേയും നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷിക്കണമെന്നും പുടിൻ പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്


പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച റഷ്യൻ പ്രസിഡൻ്റ്, ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണയ്ക്കുമെന്നും നിലപാട് വ്യക്തമാക്കി.



പഹൽഗാം ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ട ദുരന്തത്തിൽ പുടിൻ അഗാധമായ ദുഃഖവും അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ എക്സിൽ കുറിച്ചു. ഈ ഹീനകൃത്യം നടത്തിയ അക്രമകാരികളേയും അവരെ സഹായിച്ചവരേയും നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷിക്കണമെന്നും പുടിൻ പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

SCROLL FOR NEXT