NEWSROOM

"ശബ്ദമില്ലാത്തവരുടെ ശബ്ദം"; പ്രതിപക്ഷ നേതാവായി 100 നാൾ പിന്നിട്ട രാഹുൽ ഗാന്ധിക്ക് കോൺഗ്രസിൻ്റെ അഭിനന്ദന പ്രവാഹം

രാഹുൽ ഗാന്ധി പാർശ്വവൽക്കരിക്കപ്പെട്ടവർക്കും, അടിച്ചമർത്തപ്പെട്ടവർക്കും ഒപ്പം എന്നും നിലകൊണ്ടിരുന്നുവെന്നും പവൻ ഖേര എക്സ് പോസ്റ്റിൽ കുറിച്ചു

Author : ന്യൂസ് ഡെസ്ക്

മണിപ്പൂർ കലാപം, നീറ്റ് ചോദ്യപേപ്പർ വിവാദം തുടങ്ങി ഓരോ വിഷയങ്ങളിലും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇടപെടലുകളിൽ അഭിനന്ദന പ്രവാഹവുമായി കോൺഗ്രസ്. ലോക്സഭ പ്രതിപക്ഷ നേതാവായി 100 ദിനം പിന്നിടുന്ന വേളയില്‍ രാഹുൽ ഗാന്ധി ശബ്ദമില്ലാത്തവരുടെ ശബ്ദമാണെന്നായിരുന്നു കോൺഗ്രസ് പറഞ്ഞത്.

മുതിർന്ന കോൺഗ്രസ് നേതാവായ പവൻ ഖേര, പാർലമെൻ്റിൽ പ്രവേശിച്ച് 20 വർഷത്തിന് ശേഷം ആദ്യ ഭരണഘടനാ പദവിയിലെത്തിയ രാഹുൽ ഗാന്ധിയെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ട് എക്സ് പോസ്റ്റിൽ പ്രശംസിച്ചു.

മണിപ്പൂർ കലാപത്തിൽ അരികുവത്കരിക്കപ്പെട്ടവർക്കൊപ്പം നിലയുറപ്പിച്ചത് മുതൽ സർക്കാരിന്‍റെ മോശം നയങ്ങൾക്കെതിരെ പൊരുതിയതുൾപ്പെടെ രാഹുൽ ഗാന്ധി പാർശ്വവൽക്കരിക്കപ്പെട്ടവർക്കും, അടിച്ചമർത്തപ്പെട്ടവർക്കും ഒപ്പം എന്നും നിലകൊണ്ടിരുന്നുവെന്നും പവൻ ഖേര എക്സ് പോസ്റ്റിൽ കുറിച്ചു.

മണിപ്പൂർ കലാപബാധിത പ്രദേശത്ത് രാഹുൽ ഗാന്ധി ജൂലൈ മാസത്തിൽ മൂന്ന് തവണ സന്ദർശിച്ചു. വിഷയം പാർലമെൻ്റിൽ ഉന്നയിച്ചു. കഴിഞ്ഞ 100 ദിനങ്ങളിൽ കർഷകർ, തൊഴിലാളികൾ, ലോക്കോ പൈലറ്റുമാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി ഓരോരുത്തരെയും സന്ദർശിച്ച് അവരുടെ ശബ്ദവും കേൾക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നുവെന്നും, വിഷയങ്ങൾ പാർലമെൻ്റിൽ അവതരിപ്പിച്ചിരുന്നുവെന്നും പവൻ ഖേര എക്സിൽ കുറിച്ചു.

SCROLL FOR NEXT