NEWSROOM

ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിയിലേക്ക് വോട്ട് ചോരുന്നു; സിപിഐഎം സംഘടനാ റിപ്പോർട്ട്

തെരഞ്ഞെടുപ്പ് സാഹചര്യങ്ങളെപ്പോലെ ജില്ലാ കമ്മിറ്റികൾ നൽകിയ റിപ്പോർട്ടുകൾ തെറ്റിപ്പോയെന്നും വിമർശനമുണ്ട്

Author : ന്യൂസ് ഡെസ്ക്


സംസ്ഥാനത്ത് പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിയിലേക്ക് വോട്ട് ചോരുന്നുവെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ട്. ചോർച്ച ഗൗരവപരമായി കാണണമെന്നും റിപ്പോർട്ട്. സംസ്ഥാന സെക്ര‍‍ട്ടറി എം.വി. ഗോവിന്ദൻ ഇന്ന് അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് പരാമർശം. തെരഞ്ഞെടുപ്പ് സാഹചര്യങ്ങളെപ്പോലെ ജില്ലാ കമ്മിറ്റികൾ നൽകിയ റിപ്പോർട്ടുകൾ തെറ്റിപ്പോയെന്നും വിമർശനമുണ്ട്. ബിജെപിയുടെ കടന്നുവരവ് തിരിച്ചറിയാൻ കഴിയുന്ന വിധത്തിലായിരുന്നില്ല ‌ഇവയെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ പിണറായി വിജയൻ അവതരിപ്പിക്കുന്ന നവകേരള രേഖയുടെ ഉള്ളടക്കം ന്യൂസ് മലയാളത്തിന് ലഭിച്ചു. വികസനത്തിന്റെ കുതിപ്പിന് ആഗോള നിക്ഷേപം ആകർഷിക്കും. തൊഴിൽ സൃഷ്ടിക്കുകയാണ് മുഖ്യലക്ഷ്യം. സ്കാന്റിനേവിയൻ രാജ്യങ്ങളിലെ മാതൃകകൾ അവതരിപ്പിക്കും. യുവാക്കളുടെ വിദേശ കുടിയേറ്റ പ്രവണത തടയുമെന്നും നവകേരള രേഖയിൽ പറയുന്നു.

സംസ്ഥാന സമ്മേളനം എന്നതിനപ്പുറത്തേക്ക് മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ സാധ്യമാക്കുക എന്ന ലക്ഷ്യമാണ് ഉള്ളതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരത്തെ ന്യൂസ് മലയാളത്തോട് വ്യക്തമാക്കിയിരുന്നു. അതിന്റെ തുടര്‍ച്ച തന്നെയാണ് നവകേരളത്തിന്റെ പുതുവഴികള്‍ എന്ന നയരേഖ.

SCROLL FOR NEXT