NEWSROOM

മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച കാറിടിച്ച് വിദ്യാർഥികൾ മരിച്ച സംഭവം; അത്യന്തം ദുഃഖകരം: വി.ശിവൻകുട്ടി

സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ നിയമ നടപടികൾ ഉണ്ടാകുമെന്നും കുഞ്ഞുങ്ങളുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും വി.ശിവൻകുട്ടി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

വടക്കഞ്ചേരി നീലിപ്പാറയ്ക്കു സമീപം രണ്ടു വിദ്യാർഥികൾ കാറിടിച്ച് മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. ട്വൻ്റ്വി ഫോർ വാർത്താ സംഘം സഞ്ചരിച്ച കാറാണ് ഇടിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുമായും ജില്ലാ പൊലീസ് മേധാവിയുമായും സംസാരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ നിയമ നടപടികൾ ഉണ്ടാകുമെന്നും കുഞ്ഞുങ്ങളുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും വി.ശിവൻകുട്ടി പറഞ്ഞു.

പന്തലാംപാടം മേരിമാതാ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് ഇസാം ഇക്ബാൽ, മുഹമ്മദ് റോഷൻ എന്നിവരാണ് അമിത വേഗതയിൽ വന്ന കാറിടിച്ച് മരിച്ചത്.


വാണിയമ്പാറ പള്ളിയിൽ നിസ്കരിച്ച് സ്കൂളിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥികൾ. തൃശൂർ ഭാഗത്തു നിന്ന് വരികയായിരുന്ന കാർ കുട്ടികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ കുട്ടികൾ 20 മീറ്റർ ദൂരേക്ക് തെറിച്ചു വീണു. ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

SCROLL FOR NEXT