NEWSROOM

പരസഹായത്തോടെ 15 അടിയോളം നടന്നു; ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി

സന്ദര്‍ശകരെ അനുവദിക്കാത്തത് ഇന്‍ഫെക്ഷന്‍ ആകുമോ എന്ന ഭയമുള്ളതിനാലാണെന്ന് ഉമ തോമസിന്റെ മകന്‍ വിഷ്ണു

Author : ന്യൂസ് ഡെസ്ക്

കലൂരിലെ നൃത്ത പരിപാടിക്കിടെ പരുക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി. ശനിയാഴ്ച വെന്റിലേറ്ററില്‍ നിന്ന് മാറ്റി. പരസഹായത്തോടെ നടന്ന എംഎല്‍എയെ ഇന്ന് മുറിയിലേക്ക് മാറ്റുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ചയാണ് ഉമ തോമസിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. ചികിത്സകള്‍ തുടരുകയാണെന്നും മെഡിക്കല്‍ ഡയറക്ടര്‍ കൃഷ്ണനുണ്ണി പോളക്കുളത്ത് അറിയിച്ചു.

കലൂരിലെ അപകടത്തിന്റെ ദൃശ്യങ്ങള്‍ എംഎല്‍എയെ കാണിച്ചു. പക്ഷേ അതേപ്പറ്റി ഓര്‍മ്മയില്ല എന്നായിരുന്നു മറുപടി. ഇന്‍ഫെക്ഷന് സാധ്യതയുള്ളതിനാല്‍ ഒരാഴ്ചയ്ക്കുശേഷം സന്ദര്‍ശകരെ അനുവദിക്കുമെന്ന് എംഎല്‍എയുടെ മകന്‍ വിഷ്ണു കൂട്ടിച്ചേര്‍ത്തു.

അതേസമയം, കലൂര്‍ സ്‌റ്റേഡിയത്തിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് ജിസിഡിഎ പൊലീസിന് വിശദീകരണം നല്‍കി. മനഃപൂര്‍വമായ വീഴ്ചയുണ്ടായിട്ടില്ലെന്നും കരാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് പരിശോധിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്നുമാണ് ജിസിഡിഎയുടെ വിശദീകരണം.


സംഭവത്തില്‍ പ്രാഥമിക നടപടി എടുത്ത് ഒരാളെ സസ്‌പെന്‍ഡ് ചെയ്തു. ജിസിഡിഎ സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചുവെന്നും വ്യക്തമാക്കി. വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചെന്നും ജിസിഡിഎ വിശദീകരണത്തില്‍ പറയുന്നു.

SCROLL FOR NEXT