NEWSROOM

''വഖഫില്‍ കേന്ദ്രം സമര്‍പ്പിച്ചത് പെരുപ്പിച്ച് കാണിച്ച കണക്ക്, ഇത് തെറ്റിദ്ധരിപ്പിക്കാന്‍ ചെയ്തത്''; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി സമസ്ത

തിങ്കളാഴ്ച സുപ്രീം കോടതി വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെയാണ് സമസ്ത സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമർപ്പിച്ചത്.

Author : ന്യൂസ് ഡെസ്ക്


വഖഫ് ഭേദഗതി നിയമത്തെ അനുകൂലിച്ച് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഇസ്ലാമിക ശരീഅത്തിലെ വഖഫ് എന്ന സങ്കല്‍പ്പത്തെക്കുറിച്ച് പ്രാഥമിക ധാരണ പോലും ഇല്ലാതെയെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ.

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സമസ്ത ഇക്കാര്യം വ്യക്തമാക്കുന്നത്. തിങ്കളാഴ്ച സുപ്രീം കോടതി വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെയാണ് സമസ്ത സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമർപ്പിച്ചത്.

കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തില്‍ 2013ന് ശേഷമുള്ള വഖഫുകളുടെ വര്‍ധനവ് പെരുപ്പിച്ച് കാണിക്കുകയാണ്. ഇത് മുന്‍വിധിയോടെ ഉള്ളതും കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണെന്നും സമസ്ത സത്യവാങ്മൂലത്തില്‍ പറയുന്നു. വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുക എന്നത് മുത്തവല്ലിമാരുടെ ഉത്തരവാദിത്തമാകയാല്‍ വീഴ്ചവരുത്തിയ മുത്തവല്ലിമാര്‍ക്ക് എതിരെ നടപടി എടുക്കാമെന്നും സമസ്തയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.

SCROLL FOR NEXT