NEWSROOM

വഖഫ് സംരക്ഷണ സമിതിക്ക് തിരിച്ചടി; കക്ഷി ചേരാനുള്ള ഹര്‍ജി തള്ളി വഖഫ് ട്രൈബ്യൂണല്‍

ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് വില്‍പ്പന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് പ്രഖ്യാപിച്ചതും പിന്നീടത് രജിസ്റ്റര്‍ ചെയ്തതും ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.

Author : ന്യൂസ് ഡെസ്ക്


മുനമ്പം വഖഫ് കേസില്‍ അഖില കേരള വഖഫ് സംരക്ഷണ സമിതിക്ക് തിരിച്ചടി. കേസില്‍ കക്ഷിചേരാനുള്ള ഹര്‍ജി വഖഫ് ട്രൈബ്യൂണല്‍ തള്ളി. വഖഫ് ഭൂ സംരക്ഷണത്തില്‍ വഖഫ് സംരക്ഷണ സമിതിക്ക് എന്ത് വ്യക്തിതാത്പര്യമാണ് ഉള്ളതെന്നും ട്രൈബ്യൂണല്‍ ചോദിച്ചു.

അതേസമയം മുനമ്പം നിവാസികളുടേയും, വഖഫ് സംരക്ഷണ വേദിയുടേയും കക്ഷിചേരാനുള്ള ഹര്‍ജി അടുത്ത തിങ്കളാഴ്ച പരിഗണിക്കും. ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് വില്‍പ്പന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് പ്രഖ്യാപിച്ചതും പിന്നീടത് രജിസ്റ്റര്‍ ചെയ്തതും ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.

ഈ ഹര്‍ജിയിലാണ് അഖില കേരള വഖഫ് സംരക്ഷണ സമിതിയും വഖഫ് സംരക്ഷണവേദിയും ഫാറൂഖ് കോളജിന് ഭൂമി നല്‍കിയ സിദ്ദിഖ് സേഠിന്റെ കുടുംബവും കക്ഷിചേരാന്‍ അപേക്ഷ നല്‍കിയത്.

ഈ അപേക്ഷയില്‍ വഖഫ് സംരക്ഷണ സമിതിയുടെ ഹര്‍ജിയാണ് വഖഫ് ട്രൈബ്യൂണല്‍ തള്ളിയത്. വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് സംരക്ഷണ സമിതിയുടെ തീരുമാനം.

SCROLL FOR NEXT